ചെ​ക്കു​ന്ന് മ​ല​യി​ലെ വി​ള്ള​ൽ: ശാ​സ്ത്രീ​യ പ​ഠ​ന​ത്തി​ന് നി​ർ​ദേ​ശം
Saturday, September 21, 2019 12:35 AM IST
മ​ഞ്ചേ​രി: എ​ട​വ​ണ്ണ ചെ​ക്കു​ന്ന് മ​ല​വാ​ര​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​യി രൂ​പ​പ്പെ​ട്ട വി​ള്ള​ൽ ശാ​സ്ത്രീ​യ പ​ഠ​ന​ത്തി​ന് വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ർ​ദേ​ശം ന​ൽ​കി. ഇ​ന്ന​ലെ ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മാ​ലി​ക്ക്, പി.​കെ.​ബ​ഷീ​ർ എം​എ​ൽ​എ , ജി​ല്ലാ ജി​യോ​ള​ജി​സ്റ്റ് രാ​ഘ​വ​ൻ, അ​രീ​ക്കോ​ട് ബ്ലോ​ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ന്പ​ൻ ല​ക്ഷ്മി, ജി​ല്ലാ സോ​യി​ൽ ക​ണ്‍​സ​ർ​വേ​ഷ​ൻ ഓ​ഫീ​സ​ർ, ഏ​റ​നാ​ട് താ​ലൂ​ക്ക് ത​ഹ​സീ​ൽ​ദാ​ർ പി.​സു​രേ​ഷ്, എ​ട​വ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​വി.​ഉ​ഷ നാ​യ​ർ എ​ന്നി​വ​ർ ചെ​ക്കു​ന്ന് മ​ല​യി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.
മ​ല​യു​ടെ താഴ്‌വ​ര​യി​ൽ ചൈ​ര​ങ്ങാ​ട് കോ​ള​നി​യി​ൽ മു​പ്പ​ത് ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളുണ്ട്. വി​ള്ള​ലി​ന്‍റെ ആ​ഘാ​തം സം​ബ​ന്ധി​ച്ച് ശാ​സ്ത്രീ​യ പ​ഠ​നം ന​ട​ത്തു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ജി​ല്ലാ ക​ള​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ച​ർ​ച്ച ന​ട​ത്തു​മെ​ന്ന് ജി​ല്ലാ ജി​യോ​ള​ജി​സ്റ്റ് പ​റ​ഞ്ഞു.