പ്ര​ള​യ​ം: മ​ല​ബാ​ർ മേ​ഖ​ല​യി​ൽ ഒ​രു ല​ക്ഷം ലി​റ്റ​ർ പാ​ലി​ന്‍റെ കു​റ​വ്
Tuesday, September 17, 2019 12:37 AM IST
നി​ല​ന്പൂ​ർ: പ്ര​ള​യ​ത്തി​ന്‍റെ ദൈ​ന്യ​ത​ക​ളി​ൽ നി​ന്ന് ക്ഷീ​ര​മേ​ഖ​ല ക​ര​ക​യ​റി തു​ട​ങ്ങി​യെ​ന്ന് മി​ൽ​മ അ​ധി​കൃ​ത​ർ. പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് മ​ല​ബാ​ർ മേ​ഖ​ല​യി​ൽ ഒ​രു ല​ക്ഷം ലി​റ്റ​ർ പാ​ലി​ന്‍റെ കു​റ​വു​ണ്ടാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
അ​തി​നാ​ൽ ഇ​ക്കു​റി ഓ​ണ​ത്തി​ന് അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് കൂ​ടു​ത​ൽ പാ​ൽ എ​ത്തി.​നി​ല​ന്പൂ​ർ മി​ൽ​മ ചി​ല്ലി​ംഗ് പ്ലാ​ന്‍റി​ന് കീ​ഴി​ൽ മാ​ത്രം പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് 5000 ലി​റ്റ​ർ പാ​ലി​ന്‍റെ കു​റ​വാ​ണ് ഉ​ണ്ടാ​യ​ത്. പ്ര​ള​യ​ത്തി​ന് ത​ലേ ദി​വ​സം വ​രെ പ്ര​തി​ദി​നം 35,000 ലി​റ്റ​ർ പാ​ൽ ല​ഭി​ച്ചി​രു​ന്ന സ്ഥാ​ന​ത്ത് അ​ത് 30,000 ലി​റ്റ​റാ​യി കു​റ​ഞ്ഞു. ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ​യും മി​ൽ​മ​യു​ടെ​യും ഇ​ട​പെട​ൽ മൂ​ലം ഇ​ത് 32,000 ലി​റ്റ​റാ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. പ്ര​ള​യ​ത്തി​ൽ 99 തൊ​ഴു​ത്തു​ക​ൾ പൂ​ർ​ണ്ണ​മാ​യും 157 തൊ​ഴു​ത്തു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. 45 ക​റ​വ​പ്പ​ശു​ക്ക​ളും 51 കി​ടാ​രി​ക​ളും ച​ത്തു. മൂ​തീ​രി, മു​പ്പി​നി, പോ​ത്തു​ക​ൽ, ഓ​ടാ​യി​ക്ക​ൽ, ച​ളി​ക്ക​ൽ​പ്പൊ​ട്ടി, മു​ണ്ടേ​രി എ​ന്നി ക്ഷീ​ര​സം​ഘ​ങ്ങ​ളു​ടെ കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. നി​ല​ന്പൂ​ർ ബ്ലോ​ക്കി​ന് കീ​ഴി​ലു​ള്ള 135 ക്ഷീ​ര​സം​ഘ​ങ്ങ​ളി​ൽ 45 ഓ​ളം ക്ഷീ​ര​സം​ഘ​ങ്ങ​ളെ​യാ​ണ് പ്ര​ള​യം ബാ​ധി​ച്ച​ത്.
മി​ൽ​മ​യു​ടെ കാ​ര്യ​ക്ഷ​മ​മാ​യ ഇ​ട​പെട​ലു​ക​ളെ തു​ട​ർ​ന്ന് കാ​ലി​ത്തീ​റ്റ, വൈ​ക്കോ​ൽ എ​ന്നി​വ ഓ​രോ ലോ​ഡ് എ​ത്തി​ച്ച് ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്തു. കൂ​ടാ​തെ തീ​റ്റപ്പുല്ല്, കാ​ൽ​സ്യം, ടി​എം​ആ​ർ എ​ന്നി​വ എ​ത്തി​ച്ചു ന​ൽ​കി. കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മൂ​ലം പ​ശു​ക്ക​ൾ​ക്ക് പാ​ൽ കു​റ​ഞ്ഞ​തും തി​രി​ച്ച​ടി​യാ​യി. കൂ​ടു​ത​ൽ ഇ​ട​പെട​ലു​ക​ൾ ന​ട​ത്തി 2000 ലി​റ്റ​റി​ന്‍റെ കു​റ​വും ഉ​ട​ൻ പ​രി​ഹ​രി​ക്കും. പ്ര​ള​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ർ​ഷ​ക​ർ​ക്ക് ഒ​രു ലി​റ്റ​ർ പാ​ലി​ന് ഒ​ന്ന​ര രൂ​പ ഇ​ൻ​സെ​ന്‍റീ​വ് ഓ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി നൽകിയിട്ടു​ണ്ട്.