സൗ​ജ​ന്യ മ​ത്സ​ര പ​രീ​ക്ഷ​ പ​രി​ശീ​ല​നം
Tuesday, September 17, 2019 12:37 AM IST
അ​ങ്ങാ​ടി​പ്പു​റം: ജ​വ​ഹ​ർ ബാ​ല​ജ​ന​വേ​ദി അ​ങ്ങാ​ടി​പ്പു​റം ബ്ലോ​ക്ക് ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ മ​ത്സ​ര പ​രീ​ക്ഷ​ക​ൾ​ക്ക് സൗ​ജ​ന്യ പ​രി​ശീ​ല​ന കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്നു. മൂ​ന്നു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന സൗ​ജ​ന്യ കോ​ഴ്സി​ൽ ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 25 പേ​ർ​ക്ക് പ്ര​വേ​ശ​നം ന​ൽ​കും. 13 വ​യ​സ് മു​ത​ൽ 17 വ​യ​സ് വ​രെ​യു​ള്ള​വ​ർ​ക്കാ​ണ് പ്ര​വേ​ശ​നം ന​ൽ​കു​ക.
മ​ല​പ്പു​റം ജി​ല്ല​യി​ൽ ആ​ദ്യ​മാ​യാ​ണ് ജ​വ​ഹ​ർ ബാ​ല​ജ​ന​വേ​ദി സൗ​ജ​ന്യ പ​രി​ശീ​ല​ന കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്ന​ത്. യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ൻ​സി വാ​താ​ച്ചി​റ ആ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് കൊ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​അ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ഷ​ഹ​ർ​ബാ​ൻ, സി​ബി ചെ​റി​യോ​ത്ത്, സോ​മ​ൻ, സു​ജി​ത, അ​ഭി​ലാ​ഷ് പു​ഴ​ക്കാ​ട്ടി​രി, റ​ഷീ​ദ് ഓ​ണ​പ്പു​ട എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സൗ​ജ​ന്യ പ​രി​ശീ​ല​ന കോ​ഴ്സി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ്പ​ര്യ​മു​ള്ള 13 വ​യ​സ് മു​ത​ൽ 17 വ​യ​സ് വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ 9567391348, 9048997137, 9946776489 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​സ​പ്പെ​ട​ണം.