അ​ന്ത​ർ​ജി​ല്ല എ​ക​ദി​ന ക്രി​ക്ക​റ്റ്: മ​ല​പ്പു​റ​ത്തി​ന് വി​ജ​യം
Tuesday, September 17, 2019 12:36 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ വ​ച്ച് ന​ട​ക്കു​ന്ന 16 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​രു​ടെ എ​ക​ദി​ന ഗ്രൂ​പ്പ് എ ​അ​ന്ത​ർ ജി​ല്ലാ ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ൽ മ​ല​പ്പു​റം വ​യ​നാ​ടി​നെ അ​ഞ്ചു വി​ക്ക​റ്റു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി.സ്കോ​ർ:- വ​യ​നാ​ട് 43.4 ഓ​വ​റി​ൽ 130 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്ത്. വ​യ​നാ​ടി​ന്‍റെ അ​നി​രു​ദ്ധ് പ്ര​ദീ​പ് 35 റ​ണ്‍​സും, കെ.​മു​ഹ​മ്മ​ദ് ഫാ​യി​സ് 28 റ​ണ്‍​സും നേ​ടി.
മ​ല​പ്പു​റ​ത്തി​ന്‍റെ കെ.​വി.​അ​ഹ​മ്മ​ദ് ഷാ​ഹി​ർ 5.4 ഓ​വ​റി​ൽ 21 റ​ണ്‍​സ് വി​ട്ട്കൊ​ടു​ത്ത് 4 വി​ക്ക​റ്റും, ബി.​അ​ഭി​രാം 8 ഓ​വ​റി​ൽ 23 റ​ണ്‍​സ് വ​ഴ​ങ്ങി മൂ​ന്നു വി​ക്ക​റ്റും, ആ​ദി​ത് അ​ശോ​ക് 10 ഒ​വ​റി​ൽ 22 റ​ണ്‍​സ് വ​ഴ​ങ്ങി മൂ​ന്നു വി​ക്ക​റ്റും നേ​ടി.മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ മ​ല​പ്പു​റം 31.5 ഓ​വ​റി​ൽ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ132 റ​ണ്‍​സെ​ടു​ത്ത് ല​ക്ഷ്യ​ത്തി​ലെ​ത്തി. ക്യാ​പ്റ്റ​ൻ കാ​മി​ൽ അ​ബൂ​ബ​ക്ക​ർ പു​റ​ത്താ​കാ​തെ (68) അ​ർ​ദ്ധ​സെ​ഞ്ചു​റി നേ​ടി. വ​യ​നാ​ടി​ന്‍റെ മൃ​ണാ​ൽ മ​നോ​ജ് ഒ​ൻ​പ​തു ഓ​വ​റി​ൽ 36 റ​ണ്‍​സ് വ​ഴ​ങ്ങി മൂ​ന്നു വി​ക്ക​റ്റും നേ​ടി.