മഴക്കവിത മത്സരം: സമ്മാനദാനം നടത്തി
Tuesday, September 17, 2019 12:36 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കാ​വ്യ​ലോ​കം സാ​ഹി​ത്യ​കൂ​ട്ടാ​യ്മ​യു​ടെ​യും എ​ഡ്വേ​ർ​ഡ് മെ​മ്മോ​റി​യ​ൽ ക്ല​ബ്ബ് ലൈ​ബ്ര​റി​യു​ടെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ പു​തി​യ കാ​ലം, പു​തി​യ ക​വി​ത എ​ന്ന വി​ഷ​യ​ത്തി​ൽ സാ​ഹി​ത്യ സം​വാ​ദ​വും മ​ഴ​ക്ക​വി​ത മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​ന​വും ന​ട​ത്തി. യു​വ​സാ​ഹി​ത്യ പ്ര​തി​ഭ ആ​ദി​ത് കൃ​ഷ്ണ​യെ ഉ​പ​ഹാ​രം ന​ല്കി ആ​ദ​രി​ക്കു​ക​യും ചെ​യ്തു. കെ.​കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ എ​ഴു​ത്തു​കാ​രി അ​ജി​ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു.
പു​തി​യ കാ​ല ക​വി​ത​യു​ടെ ന​വ മാ​ധ്യ​മ സ​മീ​പ​ന​ത്തി​ൽ അ​ജി​ത്രി​യും ന​വ​മാ​ധ്യ​മ ക​വി​ത​യു​ടെ ശി​ല്പ​ഭം​ഗി​യെ​ക്കു​റി​ച്ച്.​അ​ശോ​ക് കു​മാ​ർ പെ​രു​വ​യും ആ​നു​കാ​ലി​ക പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലെ പു​തി​യ ക​വി​ത​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ക​വി പി.​എ​സ്.​വി​ജ​യ​കു​മാ​ർ, പി.​രാ​മ​കൃ​ഷ്ണ​ൻ, ഉ​ഷ സു​രേ​ഷ്, ശ​ര​ത് ബാ​ബു ത​ച്ചന്മാ​റ, എ​ൻ.​ഉ​ഷേ​ന്ദ്ര​ൻ, റീ​ന, മു​ഹ​മ്മ​ദ്, ഡോ​ക്ട​ർ കൃ​ഷ്ണ​ദാ​സ്, മോ​ഹ​ൻ​ക​ർ​ത്ത, മ​ത്സ​ര​വി​ജ​യി​ക​ളാ​യ സ്വ​പ്ന റാ​ണി, വി​ജി​ൻ ലാ​ൽ, സു​ലു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കാ​വ്യ​ലോ​കം ക​ണ്‍​വീ​ന​ർ കൃ​ഷ്ണ​ൻ മ​ങ്ക​ട സ്വാ​ഗ​ത​വും ടി.​ഷി​ജു ന​ന്ദി​യും പ​റ​ഞ്ഞു.