ജി​ല്ല​യി​ലെ എ​ട്ട് ക്വാ​റി​ക​ൾ​ക്ക് പ്ര​വ​ർ​ത്ത​നാ​നു​മ​തി
Tuesday, September 17, 2019 12:36 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ നി​ർ​ത്തി​വച്ച എ​ട്ടു ക്വാ​റി​ക​ൾ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ​മ​ലി​ക് ഇ​ന്നു​മു​ത​ൽ പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി. ബാ​ക്കി​യു​ള്ള ക്വാ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ള​യ​നാ​ന്ത​രം ജി​ല്ല​യി​ലെ ക്വാ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പ​രി​ശോ​ധ​ന ന​ട​ത്താ​ൻ നി​യോ​ഗി​ച്ച ടീം ​ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ദ​ഗ്ദ​മാ​യ പ​രി​ശോ​ധ​ന​ക്ക് ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്കു​ക​യും അ​തു​വ​രെ നി​രോ​ധ​നം തു​ട​രു​ന്ന​തു​മാ ണെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു. എ​ട​യൂ​ർ, ക​ണ്ണ​മം​ഗ​ലം, മൊ​റ​യൂ​ർ, കാ​ര്യ​വ​ട്ടം,മ​ങ്ക​ട, പു​ള്ളി​പ്പാ​ടം, ആ​ന​ക്ക​യം, മ​ഞ്ചേ​രി തു​ട​ങ്ങി​യ വി​ല്ലേ​ജു​ക​ളി​ലെ ക്വാ​റി​ക​ൾ​ക്കാ​ണ് ക​ള​ക്ട​ർ നി​ല​വി​ൽ പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി​യ​ത്.