മേ​ലാ​റ്റൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ അ​വ​ഗ​ണ​ന​യി​ൽ
Tuesday, September 17, 2019 12:36 AM IST
ക​രു​വാ​ര​ക്കുണ്ട്: മേ​ലാ​റ്റൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ അ​വ​ഗ​ണ​ന​യി​ൽ. റ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ടോ​യി​ല​റ്റ് സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടി​ല്ല. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് നി​ർ​മി​ച്ച ടോ​യി​ല​റ്റ് വെ​ള്ളം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​തു മൂ​ലം വ​നി​താ യാ​ത്ര​ക്കാ​രാ​ണ് പ്ര​യാ​സ​പ്പെ​ടു​ന്ന​ത്. ല​ഘു​ഭ​ക്ഷ​ണ​ശാ​ല​ക​ളും കു​ടി​വെ​ള്ള വി​ത​ര​ണ​മി​ല്ലാ​ത്ത​തും യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു. വ​യോ​ധി​ക​ർ​ക്കു ല​ഭി​ക്കു​ന്ന ക​ണ്‍​സ​ഷ​ൻ ടി​ക്ക​റ്റ് വി​ല്പ​ന​യും ഇ​വി​ടെ​യി​ല്ല. സ്റ്റേ​ഷ​നും പ​രി​സ​ര​വും പ്ലാ​സ്റ്റി​ക് മാ​ലി​ന്യം നി​റ​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ്. രാ​ത്രി​യാ​യാ​ൽ ഇ​വി​ടം സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യി മാ​റു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. മേ​ലാ​റ്റൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നും ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കു​ള്ള ടി​ക്ക​റ്റു​ക​ൾ ല​ഭി​ക്കു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി മേ​ൽ​പാ​ലം ക​ട​ന്ന് വീ​ണ്ടും വ​രി​നി​ന്ന് ടി​ക്ക​റ്റെ​ടു​ത്ത് വ​രു​ന്പോ​ൾ ട്രെ​യി​ൽ സ്റ്റേ​ഷ​ൻ വി​ട്ടു പോ​കു​ന്ന​താ​യും ഇ​ത് വ​യോ​ധി​ക​ര​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​രെ ഏ​റെ പ്ര​യാ​സ​പ്പെ​ടു​ത്തു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.