മാ​ര്യാ​ട് മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ന്നു
Tuesday, September 17, 2019 12:34 AM IST
മ​ഞ്ചേ​രി: മ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ലെ മാ​ര്യാ​ട് പ്ര​ദേ​ശ​ത്ത് മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ന്നു. 22പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. ശു​ദ്ധ​ജ​ല സ്രോ​ത​സു​ക​ൾ മ​ലി​ന​മാ​യ​താ​ണ് രോ​ഗ വ്യാ​പ​ന​ത്തി​നു കാ​ര​ണ​മാ​യി സം​ശ​യി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പ് രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ബോ​ധ​വ​ത്കര​ണ​വും മേ​ഖ​ല​യി​ൽ ആ​രം​ഭി​ച്ചു.
മ​ഴ​ക്കു പി​റ​കെ​യാ​ണ് മാ​ര്യാ​ട് മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​ക​മാ​യി റി​പ്പോ​ർ​ട്ടു ചെ​യ്ത​ത്. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ൾ പെ​ടെ​യു​ള്ള​വ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ. ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും കി​ണ​റു​ക​ള​ട​ക്കം മ​ലി​ന​മാ​യി​രു​ന്നു. ജ​ലാ​ശ​യ​ങ്ങ​ൾ ശു​ദ്ധീ​ക​രി​ക്കു​ന്ന​തു​ൾ​പെ​ടെ രോ​ഗ പ്ര​തി​രോ​ധ​ത്തി​നു സൂ​പ്പ​ർ ക്ലോ​റി​നേ​ഷ​നാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. മ​റ്റി​ട​ങ്ങ​ളി​ലേ​ക്കു രോ​ഗം പ​ട​രാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്കും തു​ട​ക്ക​മാ​യി. മേ​ഖ​ല​യി​ലെ 200ല​ധി​കം വീ​ടു​ക​ളി​ലാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.
ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ൾ കി​ണ​റി​ൽ ക​ല​രു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്ര​മെ ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു​ണ്ട്. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ അ​ല​വി മാ​ര്യാ​ട്, സി.​പി.​യൂ​ണി​റ്റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​സ​ജ​നി, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സി.​വി.​ബി​ശ്വ​ജി​ത്ത്, ജ്യോ​തി​ഷ്, ജൂ​ണി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സു​മാ​ർ, അ​ങ്ക​ണ​വാ​ടി, ആ​ശ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ പ്ര​ദേ​ശ​ത്തെ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.