പ​ള്ളി​ക്ക​ലി​ൽ തെ​രു​വുനാ​യ്ക്ക​ൾ 600 കോ​ഴി​കളെ കൊന്നു
Tuesday, September 17, 2019 12:34 AM IST
തേ​ഞ്ഞി​പ്പ​ലം: പ​ള്ളി​ക്ക​ലി​ൽ തെ​രു​വ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കോ​ഴി​ഫാ​മി​ലെ 600 കോ​ഴി​ക​ൾ ച​ത്തു. പ​ള്ളി​ക്ക​ൽ പ​രു​ത്തി​ക്കോ​ട് സ്വ​ദേ​ശി പ്ര​വീ​ണ്‍ ക​ട​വ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കോ​ഴി ഫാ​മി​ലാ​ണ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.
രാ​ത്രി​യി​ൽ ഫാ​മി​ൽ ക​യ​റി​ക്കൂ​ടി​യ ര​ണ്ട് തെ​രു​വ് നാ​യ്ക്ക​ളാ​ണ് കോ​ഴി​ക​ളെ ക​ടി​ച്ചു പ​രു​ക്കേ​ൽ​പി​ച്ചി​രു​ന്ന​ത്. സം​ഭ​വം ദി​വ​സം 100 ഓ​ളം കോ​ഴി​ക​ൾ ചത്തു. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ പ​രു​ക്കേ​റ്റ​തും അ​ല്ലാ​ത്ത​തു​മാ​യ ബാ​ക്കി​യു​ള്ള 600 ഓ​ളം കോ​ഴി​ക​ളും ച​ത്തൊ​ടു​ങ്ങു​ക​യാ​യി​രു​ന്നു.