ചു​ങ്ക​ത്ത​റ ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന് ധ​ന​സ​ഹാ​യം കൈ​മാ​റി
Tuesday, September 17, 2019 12:33 AM IST
എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​മാ​ഹ​രി​ച്ച പ​ണം കൈ​മാ​റി. എ​ട​ക്ക​ര സാ​ന്‍റോസ് ക്ലബ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി​യ​തി​ലൂ​ടെ ല​ഭി​ച്ച ലാ​ഭ​വി​ഹി​ത​വും എ​ട്ടാം വാ​ർ​ഡി​ൽ നി​ന്ന് സ​മാ​ഹ​രി​ച്ച തു​ക​യു​മാ​ണ് തി​ങ്ക​ളാ​ഴ്ച കൈ​മാ​റി​യ​ത്. ക്ള​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ന്നും ല​ഭി​ച്ച ലാ​ഭ​വി​ഹി​ത​മാ​യ 35,020 രൂ​പ​യും എ​ട​ക്ക​ര പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ൽ നി​ന്നും സ​മാ​ഹ​രി​ച്ച 22,000 രൂ​പ​യു​മാ​ണ് കൈ​മാ​റി​യ​ത്. ഡ​യാ​ലി​സി​സ് സ​പ്പോ​ർ​ട്ടിം​ഗ് എ​ട​ക്ക​ര പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​ലീ​സ് അ​ന്പാ​ട്ടും ക​ണ്‍​വീ​ന​ർ ടി.​ടി.​നാ​സ​റും തു​ക ഏ​റ്റു​വാ​ങ്ങി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​ബീ​ർ പ​നോ​ളി, അം​ഗ​ങ്ങ​ളാ​യ കെ. ​ആ​യി​ശ​ക്കു​ട്ടി, അ​ൻ​സാ​ർ ബീ​ഗം, എം.​കെ.​ച​ന്ദ്ര​ൻ, സ​ന്തോ​ഷ് ക​പ്രാ​ട്ട്, വി​ല്ലേ​ജ് ഓ​ഫീ​സ​ർ കെ.​സി​ദ്ദീ​ഖ്, ക്ള​ബ് ഭാ​ര​വാ​ഹി​ക​ളാ​യ എ​ര​ഞ്ഞി​ക്ക​ൽ ചെ​റി, അ​ബ്ദു​റ​ഹ്മാ​ൻ ക​ല്ലേ​ങ്ങ​ര, സി.​ടി.​സ​ലീം, പാ​ങ്ങി​ൽ മെ​ഹ​റൂ​ഫ്, ക​പ്രാ​ട്ട് മ​ണി, സി. ​ശ​മീ​ർ, ശ​ഫീ​ഖ് ത​ച്ചു​പ​റ​ന്പ​ൻ, എം.​മ​ഖ്ബൂ​ൽ, സോ​മ​സു​ന്ദ​ര​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.