ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ കി​റ്റും വ​സ്ത്ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു
Tuesday, September 17, 2019 12:33 AM IST
എ​ട​ക്ക​ര: പ്ര​ള​യ​ത്തി​ൽ വീ​ടു​ക​ൾ ത​ക​ർ​ന്നും ഉ​പ​ജീ​വ​നം മു​ട​ങ്ങി​യും ദു​രി​ത​ത്തി​ലാ​യ മു​ണ്ടേ​രി വ​ന​ത്തി​ലെ 110 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സ് ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ കി​റ്റും വ​സ്ത്ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.
ഉ​രു​ൾ​പൊ​ട്ട​ലി​ൽ പാ​ലം ത​ക​ർ​ന്ന് കോ​ള​നി​ക​ൾ ഒ​റ്റ​പ്പെ​ട്ടി​രു​ന്നു. സ​ഹാ​യ വി​ത​ര​ണം ബ്ളോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. സു​ഗ​ത​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​അ​സ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വഹിച്ചു.
സം​സ്കാ​ര സാ​ഹി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, പോ​ത്തു​ക​ൽ കോ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​ആ​ർ.​പ്ര​കാ​ശ്, സ​ന്തോ​ഷ് ഞെ​ട്ടി​ക്കു​ളം, മു​ജീ​ബ് കോ​ടാ​ലി​പ്പൊ​യി​ൽ, കെ.​പി. അ​ബ്ദു​ൽ​ക​ലാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മു​ണ്ടേ​രി വ​ന​ത്തി​ലെ ത​ണ്ട​ൻ​ക​ല്ല്, ഇ​രു​ട്ടു​കു​ത്തി, ത​രി​പ്പ​പൊ​ട്ടി, വാ​ണി​യം​പു​ഴ, കു​ന്പ​ള​പ്പാ​റ കോ​ള​നി​ക​ളി​ലാ​ണ് സ​ഹാ​യ​മെ​ത്തി​ച്ച​ത്.