പാ​താ​റി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് പി​രി​ച്ചു​വി​ട്ടു
Tuesday, September 17, 2019 12:33 AM IST
എ​ട​ക്ക​ര: പാ​താ​റി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് വീ​ടും സ്ഥ​ല​വും ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും വീ​ടു​ക​ൾ ഭീ​ഷ​ണി​യി​ലാ​വ​ർ​ക്കു​മാ​യി തു​റ​ന്ന പാ​താ​റി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് പി​രി​ച്ചു​വി​ട്ടു. പൂ​ള​പ്പാ​ട​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക്യാ​ന്പാ​ണ് പി​ന്നീ​ട് പാ​താ​റി​ലേ​ക്ക് മാ​റ്റി​യ​ത്. 19 കു​ടും​ബ​ങ്ങ​ളി​ലാ​യി 57 പേ​രാ​ണ് ക്യാ​ന്പി​ലു​ണ്ടാ​യി​രു​ത്. ഇ​വ​രെ​ല്ലാം താ​മ​സി​ച്ചി​രു​ന്ന വീ​ടു​ക​ൾ​ക്ക് ഭീ​ഷ​ണി നി​ല​നി​ന്നി​രു​തി​നാ​ലാ​ണ് ക്യാ​ന്പി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്.
ഒ​രു സ്ത്രീ​യു​ടെ വീ​ട് ഉ​രു​ൾ​പൊ​ട്ട​ലി​ൽ ത​ക​ർ​ന്നി​രു​ന്നു. അ​വ​ർ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ക്കോ​ണ് ഇ​പ്പോ​ൾ മാ​റി​യ​ത്. അ​വ​ശേ​ഷി​ക്കു​വ​ർ സ്വ​ന്തം വീ​ടു​ക​ളി​ലേ​ക്ക് ത​ന്നെ തി​രി​ച്ചു പോ​യ​താ​യി പോ​ത്തു​ക​ല്ല് വി​ല്ലേ​ജ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ നേ​ര​ത്തെ ത​ന്നെ വാ​ട​ക​വീ​ടു​ക​ളി​ലേ​ക്ക് താ​മ​സം മാ​റ്റി​യി​രു​ന്നു. പോ​ത്തു​ക​ല്ല് ടൗ​ണി​ലു​ള്ള സി​റ്റി പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
ക​വ​ള​പ്പാ​റ കോ​ള​നി​യി​ലെ 43 കു​ടും​ബ​ങ്ങ​ളി​ലെ 114 പേ​രാ​ണ് ഈ ​ക്യാ​ന്പി​ലു​ള്ള​ത്. പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​വ​രാ​ണ് ഇ​വ​ർ. ഇ​വ​ർ വാ​ട​ക വീ​ടു​ക​ളി​ൽ താ​മ​സി​ക്കാ​ൻ താ​ത്പ​ര്യം കാ​ണി​ക്കു​ന്ന​വ​ര​ല്ല.
സു​ര​ക്ഷി​ത​മാ​യ ഇ​ടം ക​ണ്ടെ​ത്താ​ത്ത​തി​നാ​ൽ ഇ​വ​ർ​ക്ക് എ​ത്ര​നാ​ൾ ക്യാ​ന്പി​ൽ തു​ട​രേ​ണ്ടി​വ​രു​മെ​ന്നും നിശ്ചയമില്ല.
അ​ധി​കം വൈ​കാ​തെ ഉൗ​രു​കൂ​ട്ടം കൂ​ടി അ​ടു​ത്ത ന​ട​പ​ടി​ക​ൾ ആ​ലോ​ചി​ക്കാ​നാ​ണ് പ​ദ്ധ​തി. കു​ടും​ബ​ക്ഷേ​ത്രം മ​ല​ദൈ​വ​ങ്ങ​ൾ, മ​രി​ച്ച​വ​രെ അ​ട​ക്കി​യ സ്ഥ​ലം എ​ന്നി​വ​യൊ​ന്നും വി​ട്ടു പോ​കാ​ൻ ഇ​വ​ർ ത​യാ​റാ​വു​ക​യു​മി​ല്ല.