നാ​ടു​കാ​ണി​ച്ചു​രം ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്ന് കൊ​ടു​ക്ക​ണമെന്ന്
Tuesday, September 17, 2019 12:33 AM IST
എ​ട​ക്ക​ര: പാ​റ​ക്കൂ​ട്ട​ങ്ങ​ളും മ​ണ്ണും വ​ന്ന​ടി​ഞ്ഞ് ത​ക​ർ​ന്ന നാ​ടു​കാ​ണി ചു​രം അ​ടി​യ​ന്ത​ര​മാ​യി ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്ന് കൊ​ടു​ക്ക​ണ​മെ​ന്ന് മു​സ്ലിം യൂ​ത്ത് ലീ​ഗ് നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
40 ദി​വ​സം പി​ന്നി​ട്ടി​ട്ടും അ​ന്ത​ർ സം​സ്ഥാ​ന പാ​ത തു​റ​ന്ന് കൊ​ടു​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ പ​രാ​ജ​യ​മാ​ണ്.
പാ​റ പൊ​ട്ടി​ക്കു​ന്ന​തി​നും മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന​തി​നും അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ ല​ഭ്യ​മാ​യി​രി​ക്കെ നി​ല​വി​ൽ തു​ട​രു​ന്ന പ്ര​വ​ർ​ത്തി​ക​ൾ ഫ​ല​പ്ര​ദ​മ​ല്ല. ച​ര​ക്ക് നീ​ക്കം നി​ല​ച്ച​ത് മൂ​ലം നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​വ​ർ​ധ​ന​വി​നും വ​ഴി​ക്ക​ട​വ് ടൗ​ണി​ലു​ൾ​പ്പെ​ടെ മേ​ഖ​ല​യി​ലെ വ്യാ​പാ​ര ത​ക​ർ​ച്ച​ക്കും കാ​ര​ണ​മാ​യി​ട്ടു​ണ്ട്. പ്ര​വ​ർ​ത്തി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി ഒ​രാ​ഴ്ച​ക്ക​കം നാ​ടു​കാ​ണി ചു​രം പാ​ത ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്ന് കൊ​ടു​ത്തി​ല്ലെ​ങ്കി​ൽ പ്ര​ത്യ​ക്ഷ സ​മ​ര പ​രി​പാ​ടി​ക​ൾ​ക്ക് യൂ​ത്ത് ലീ​ഗ് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി. പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്.​അ​ബ്ദു​ൽ ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സി.​അ​ൻ​വ​ർ ശാ​ഫി, ഇ​ർ​ശാ​ദ് ത​ണ്ണി​ക്ക​ട​വ്, ടി.​പി.​ശ​രീ​ഫ്, സെ​യ്ത​ല​വി ക​രു​ളാ​യി, ഹു​സൈ​ൻ പു​ഞ്ച, നി​യാ​സ് മു​തു​കാ​ട്, ക​മാ​ൽ പോ​ത്തു​ക​ൽ, ടി.​പി.​ഫ​യാ​സ്, കെ.​പി.​റ​മീ​സ്, സ​ജി​ൽ പൂ​ക്കോ​ട്ടും​പാ​ടം, മി​ദ്‌ലാ​ജ് ചെ​ന്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.