പെ​രി​ന്ത​ൽ​മ​ണ്ണ ലൂ​ർ​ദ് മാ​താ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ന്‍റെ ഗ്രോ​ട്ടോ ത​ക​ർ​ത്ത നി​ല​യി​ൽ
Tuesday, September 17, 2019 12:33 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ലൂ​ർ​ദ് മാ​താ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ന്‍റെ ഗ്രോ​ട്ടോ ത​ക​ർ​ത്ത ു. മാ​താ​വി​ന്‍റെ ഗ്രോ​ട്ടോ​യു​ടെ ചി​ല്ലാ​ണ് എ​റി​ഞ്ഞു​ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​ത്രി ഒ​ൻ​പ​ത​ര​യോ​ടെ​യാ​ണ് സം​ഭ​വം.
പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​മെ​ന്നു വി​കാ​രി ഫാ.​റെ​നി റോ​ഡ്രി​ഗ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​നു പി​ന്നി​ൽ സാ​മൂ​ഹി​ക​വി​രു​ദ്ധ​രെ​ന്നു സം​ശ​യി​ക്കു​ന്നു.
സം​ശ​യ​മു​ള്ള​വ​രെ കേ​ന്ദ്രീ​ക​രി​ച്ചു അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നു സ്ഥ​ല​ത്തെ​ത്തി​യ പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് അ​റി​യി​ച്ചു.