റോ​ഡി​ലെ കു​ഴി​ക​ൾ അ​ട​ച്ചു സേ​വ​ന സ​മി​തി
Monday, September 16, 2019 12:05 AM IST
അ​ങ്ങാ​ടി​പു​റം: പ​ള്ളി​പ​ടി​ക്കും കൊ​ട​ക്കാ​ടി​നും ഇ​ട​യി​ലു​ള്ള റോ​ഡി​ലെ കു​ഴി​ക​ൾ അ​ട​ച്ചു. ക​ട്ട പാ​ർ​ക്ക് സേ​വ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​രാ​ണ് കു​ഴി​ക​ൾ കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് അ​ട​ച്ച​ത്. രാ​ത്രി​യി​ൽ റോ​ഡി​ലെ വ​ലി​യ കു​ഴി​ക​ളി​ൽ​പെ​ട്ട് ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ർ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ രം​ഗ​ത്തി​റ​ങ്ങി​യ​ത്. ഈ ​ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വു വി​ള​ക്കു​ക​ളും മാ​സ​ങ്ങ​ളാ​യി പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണ്. അ​ങ്ങാ​ടി​പു​റം മു​ത​ൽ വൈ​ലോ​ങ്ങ​ര വ​രെ​യു​ള്ള റോ​ഡും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ട​ക്കം സ്ഥി​തി ചെ​യ്യു​ന്ന ഇ​വി​ടെ നൂ​റു​ക്ക​ണ​ണി​നു രോ​ഗി​ക​ളാ​ണ് നി​ത്യ​വും ഈ ​വ​ഴി സ​ഞ്ച​രി​ക്കു​ന്ന​ത്. സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ഫൈ​സ​ൽ, മാ​നു​പാ​താ​രി, അ​ലി, സി. ​ഷ​മി​ർ, അ​ബ്ദു​റ​ഹ്മാ​ൻ, പി. ​റ​ഷീ​ദ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.