പ​ട്ടി​ക്കാ​ട് പ​ഞ്ചാ​യ​ത്താവാൻ സാ​ധ്യ​ത​യേ​റു​ന്നു
Monday, September 16, 2019 12:03 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വ​ല​ന്പൂ​ർ വി​ല്ലേ​ജി​നു കീ​ഴി​ലു​ള്ള അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ ചി​ല ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ പ​ട്ടി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് വ​രാൻ സാ​ധ്യ​ത​യേ​റു​ന്നു. പ​ട്ടി​ക്കാ​ട് കേ​ന്ദ്രീ​ക​രി​ച്ചു പ​ഞ്ചാ​യ​ത്ത് വേ​ണ​മെ​ന്നു​ള്ള ആ​വ​ശ്യ​ത്തി​നു കാ​ല​പ്പ​ഴ​ക്ക​മേ​റെ​യു​ണ്ട്. മ​ല​പ്പു​റം ജി​ല്ല​യി​ൽ ജ​ന​സം​ഖ്യ​യി​ൽ വ​ർ​ധ​ന​വു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളെ വി​ഭ​ജി​ച്ചു പു​തി​യ പ​ഞ്ചാ​യ​ത്തു​ക​ൾ വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണി ന​ട​പ​ടി.വി​സ്തൃ​തി​യും ജ​ന​സം​ഖ്യ​യും കൂ​ടു​ത​ലു​ള്ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ വി​ഭ​ജി​ച്ചു പു​തി​യ​വ രൂ​പ​വ​ത്ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും വി​ഭ​ജ​നം ക​ഴി​ഞ്ഞ ത​വ​ണ അ​വ​സാ​ന​നി​മി​ഷം റ​ദ്ദാ​യി​പ്പോ​യ​താ​ണ്. നി​ശ്ചി​ത ജ​ന​സം​ഖ്യ​യി​ലും അ​ധി​ക അ​ധി​ക​മു​ള്ള​വ, 32 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​ല​ധി​കം വി​സ്തൃ​തി, ത​ന​തു വ​രു​മാ​ന​ത്തി​ലു​ള്ള​വ​ർ​ധ​ന​വ്, ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​ക​ൾ, മെ​ച്ച​പ്പെ​ട്ട സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം എ​ന്നി​വ വി​ല​യി​രു​ത്തി​യാ​യി​രി​ക്കും പ​ഞ്ചാ​യ​ത്തു​ക​ളെ വി​ഭ​ജി​ക്കു​ക. ര​ണ്ടോ അ​ധി​ല​ധി​ക​മോ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യും പു​തി​യ പ​ഞ്ചാ​യ​ത്തു​ക​ൾ രൂ​പ​വ​ത്ക​രി​ക്കാ​ൻ ബ​ന്ധ​പ്പ​പ്പെ​ട്ട ക​മ്മി​റ്റി ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്. അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ന്‍റെ ഒ​രു ഭാ​ഗം പെ​രി​ന്ത​ൽ​മ​ണ്ണ മു​നി​സി​പ്പാ​ലി​റ്റി അ​തി​ർ​ത്തി​യാ​യ പൂ​പ്പ​ലം മ​ത്സ്യ​മാ​ർ​ക്ക​റ്റ് സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ലം മു​ത​ൽ അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ന്േ‍​റ​താ​ണ്. ഇ​വി​ടു​ത്തു​കാ​ർ​ക്ക് പ​ട്ടി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് രൂ​പം കൊ​ണ്ടാ​ൽ ഏ​റെ സൗ​ക​ര്യ​മാ​കും.