സൗ​ജ​ന്യ വ​സ്ത്രാ​ല​യം ആ​രം​ഭി​ച്ചു
Wednesday, September 11, 2019 12:20 AM IST
എ​ട​ക്ക​ര: ‘പ്ര​ള​യാ​ന​ന്ത​ര​വും നി​ങ്ങ​ളു​ടെ കൂ​ടെ ഞ​ങ്ങ​ളു​ണ്ട്’ എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡി​വൈ​എ​ഫ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ത്തു​ക​ല്ലി​ൽ സൗ​ജ​ന്യ വ​സ്ത്രാ​ല​യം ആ​രം​ഭി​ച്ചു.
പ്ര​ള​യ​മേ​ഖ​ല​യി​ലെ അ​ർ​ഹ​ർ​ക്ക് സൗ​ജ​ന്യ​മാ​യി പു​ത്ത​ൻ വ​സ്ത്ര​ങ്ങ​ൾ നല്‌കുന്നതാ​ണ് ‘ഓ​ണ​പ്പു​ട​വ 2019’ എ​ന്ന പേ​രി​ൽ വ​സ്ത്രാ​ല​യം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​മാ​സം 12 വ​രെ ടസ്ഥാപനം തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കും. ഡി​വൈ​എ​ഫ്ഐ ജി​ല്ല സെ​ക്ര​ട്ട​റി പി.​കെ.​മു​ബ​ഷി​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.