വ​ധൂ​വ​ര​ൻ​മാ​ർ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് മോ​തി​രം ന​ൽ​കി
Monday, August 26, 2019 12:12 AM IST
എ​ട​പ്പാ​ൾ: വി​വാ​ഹ വേ​ദി​യി​ൽ വെ​ച്ച് വ​ധൂ​വ​ര​ൻ​മാ​ർ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് മോ​തി​രം ന​ൽ​കി. പൊ​റൂ​ക്ക​ര ക​രി​പ്പാ​ലി മ​ണി​ക​ണ്ഠ​ന്‍റെ​യും രേ​ഖ​യു​ടെ​യും മ​ക​ൻ രാ​ഹു​ലും കാ​ല​ടി പൂ​ച്ചാം​ക്കു​ന്ന​ത്ത് മോ​ഹ​ൻ​ദാ​സി​ന്‍റെ​യും ര​ജ​നി​യു​ടെ​യും മ​ക​ൾ ര​ശ്മി​യു​മാ​ണ് വി​വാ​ഹ​ദി​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് വി​വാ​ഹ മോ​തി​ര​ങ്ങ​ൾ ന​ൽ​കി​യ​ത്. ഇ​രു​വ​രി​ൽ നി​ന്നും മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ മോ​തി​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. എ​ട​പ്പാ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​ബി​ജോ​യ്, വാ​ർ​ഡ് മെ​ന്പ​ർ കെ.​ശ്രീ​ജേ​ഷ്, ഇ. ​ബാ​ല​കൃ​ഷ്ണ​ൻ, കെ.​വേ​ലാ​യു​ധ​ൻ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.