വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ന്നാ​ക്കി
Monday, August 26, 2019 12:12 AM IST
നി​ല​ന്പൂ​ർ: പ്ര​ള​യ​ത്തി​ൽ കേ​ടു​വ​ന്ന വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ന​ന്നാ​ക്കി ന​ൽ​കി. ച​ക്കാ​ല​ക്കു​ത്ത് ജ​ംഗ്ഷ​നി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ മോ​ട്ടോ​ർ, ഫാ​ൻ, മി​ക്സി, ഇ​സ്തി​രി​പ്പെ​ട്ടി എ​ന്നി​വ​യാ​ണ് സൗ​ജ​ന്യ​മാ​യി സ​ർ​വ്വീ​സ് ചെ​യ്ത​ത്. ജ​ല​വി​ഭ​വ വ​കു​പ്പി​ലെ എ​സ്എ​ൽആ​ർ ജീ​വ​ന​ക്കാ​രു​ടെ​യും നി​ല​ന്പൂ​ർ ഓ​സ്‌വാ​ൾ​ഡ് ഓ​ർ​ഫ​നേ​ജ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​നോ​യ് പാ​ട്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വഹിച്ചു. ന​ഗ​ര​സ​ഭാ സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ൻ എ.​ഗോ​പി​നാ​ഥ്, വാ​ർ​ഡം​ഗം ഡെ​യ്സി ശ​ങ്ക​ര​ത്തി​ൽ, വി.​ജെ.​സ​ണ്ണി, കെ. ​ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
നി​ല​ന്പൂ​ർ: വി​സ്ഡം ഇ​സ്ലാ​മി​ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ നി​ല​ന്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ ഇ​ല​ക്‌ട്രിക്ക​ൽ റി​പ്പ​യ​റി​ംഗ് വ​ർ​ക് ഷോ​പ്പ് സം​ഘ​ടി​പ്പി​ച്ചു. മൈ​ലാ​ടി എ​യു​പി സ്കൂ​ളി​നു സ​മീ​പ​മാ​യി​രു​ന്നു വ​ർ​ക്ഷോ​പ്പ് ഒ​രു​ക്കി​യ​ത്. 300 ൽ ​പ​രം കേ​ടാ​യ മി​ക്സി, ഫാ​ൻ, മോ​ട്ടോ​ർ, ഇ​സ്തി​രി​പ്പെ​ട്ടി തു​ട​ങ്ങി​യ​വ റി​പ്പ​യ​ർ ചെ​യ്തു ന​ൽ​കി. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നാ​യി 32 ഇ​ല​ക്ട്രീ​ഷ്യന്മാ​ർ സേ​വ​ന നി​ര​ത​രാ​യി ക്യാ​ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. ഉ​സ്മാ​ൻ ക്യാ​ന്പ് സ​ന്ദ​ർ​ശി​ച്ചു. വി​സ്ഡം ജി​ല്ലാ സെ​ക്ര​ട്ട​റി പി.​പി.​റ​ഷീ​ദ് കാ​ര​പ്പു​റം ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്യാ​ന്പി​ന് കെ.​അ​ഷ്റ​ഫ് നേ​തൃ​ത്വം ന​ൽ​കി. നി​ല​ന്പൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​മു​ഹ​മ്മ​ദ് സ​ലിം, മൈ​ലാ​ടി എം​വൈ​സി ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ പി.​റ​ഹീം, എം.​സു​ഹൈ​ൽ, കെ.​അ​സി​ൽ, പി.​റ​നീ​സ് എ​ന്നി​വ​ർ ക്യാ​ന്പി​നു മു​ഴു​വ​ൻ സ​മ​യ​വും സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി.