വി​മാ​ന​ത്താ​വ​ള​ത്തി​ലെ മ​ലി​ന​ജ​ലം കി​ണ​റു​ക​ളി​ൽ; പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ
Monday, August 26, 2019 12:09 AM IST
കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലേ​ക്ക് മ​ലി​ന ജ​ലം പു​റം​ത​ള്ളു​ന്ന​തി​നെ​തി​രെ നാ​ട്ടു​കാ​ർ രം​ഗ​ത്ത്. വി​മാ​ന​ത്താ​വ​ല​ത്തി​ലെ മ​ലി​ന ജ​ലം കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളെ മ​ലി​ന​പ്പെ​ടു​ത്തു​ന്ന​തി​നെ​തി​രെ കു​മ്മി​ണി​പ്പ​റ​ന്പ് നെ​രു​വെ​ട്ടി​ച്ചാ​ലി​ൽ പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. വി​മാ​നാ​ത്താ​വ​ള​ത്തി​ൽ നി​ന്നു​ള്ള മ​ലി​ന​ജ​ലം ഓ​ട​വ​ഴി​യാ​ണ് പു​റം​ത​ള്ളു​ന്ന​ത്. ഈ ​അ​ഴു​ക്ക്ചാ​ൽ അ​വ​സാ​നി​ക്കു​ന്ന​ത് കൊ​ണ്ടോ​ട്ടി വ​ലി​യ​തോ​ട്ടി​ലേ​ക്കാ​ണ്. നെ​രു​വ​ട്ടി​ച്ചാ​ലി​ൽ പ്ര​ദേ​ശ​ത്തെ മൂ​ന്നോ​ളം കി​ണ​റു​ക​ളി​ലെ വെ​ള്ളം ഇ​പ്പോ​ൾ നി​റം മാ​റി​യി​ട്ടു​ണ്ട്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു​ള്ള മ​ലി​ന​ജ​ലം ഇ​തി​ലേ​ക്ക് ക​ല​രു​ന്ന​താ​ണ് കി​ണ​റി​ലെ വെ​ള്ളം മ​ലി​ന​പ്പെ​ടാ​ൻ കാ​ര​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നത്. ക​റു​ത്ത നി​റ​ത്തി​ലു​ള്ള ഗ​ന്ധം നി​റ​ഞ്ഞ മ​ലി​ന ജ​ല​മാ​ണ് എ​യ​ർ​പ്പോ​ർ​ട്ടി​ൽ നി​ന്നും ഒ​ഴു​ക്കി​ക​ള​യു​ന്ന​ത്. ഈ ​മ​ലി​ന ജ​ലം ഓ​ട​യി​ലേ​ക്ക് ത​ള്ളാ​തെ ക​ഴി​യെ​ടു​ത്ത് അ​തി​ലേ​ക്ക് ഒ​ഴി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.
പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ള്ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തം​ഗം ജ​ൻ​സാ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​യ​ർ​പ്പോ​ർ​ട്ട് അ​തോ​റി​റ്റി​ക്ക് പ​രാ​തി ന​ൽ​കി. അ​തോ​റി​റ്റി ജീ​വ​ന​ക്കാ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് പ​രി​ഹാ​രം കാ​ണ​മെ​ന്ന് ഉ​റ​പ്പും ന​ൽ​കി​യി​ട്ടു​ണ്ട്. നേ​ര​ത്തെ​യും മ​ലി​ന​ജ​ല പ്ര​ശ്നം മേ​ഖ​ല​യി​ലു​ണ്ടാ​യ​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. എ​ന്നാ​ൽ എ​യ​ർ​പ്പോ​ർ​ട്ട് അ​തോ​റി​റ്റി പ്ര​ശ്ന​ത്തി​ൽ ഇ​ട​പ​ടാ​റി​ല്ല. സം​ഭ​വം പ​ഞ്ചാ​യ​ത്തി​ലും ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ലും അ​റി​യി​ച്ചി​ട്ടു​ണ്ട്.