ദു​രി​ത​ബാ​ധി​തപ്ര​ദേ​ശ​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന​കി​റ്റു​ക​ൾ ന​ൽ​കി
Monday, August 26, 2019 12:09 AM IST
മ​ല​പ്പു​റം: പ​റ​വ​ണ്ണ സ​ല​ഫി ഇ​എം സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​ള​യ ബാ​ധി​ത പ്ര​ദേ​ശ​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന കി​റ്റു​ക​ൾ ന​ൽ​കി. 400 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ പ​ഠ​ന കി​റ്റു​ക​ളാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ശേ​ഖ​രി​ച്ച് ന​ൽ​കി​യ​ത്.​വി​ദ്യാ​ല​യ​ത്തി​ലെ സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ഠ​ന കി​റ്റു​ക​ളു​ടെ ശേ​ഖ​ക​ര​ണം ന​ട​ത്തി​യ​ത്. ഒ​രു വി​ദ്യാ​ർ​ഥി​ക്ക് പ​ഠ​ന​ത്തി​നാ​വ​ശ്യ​മാ​യ നോ​ട്ട് ബു​ക്ക്, കു​ട, ബാ​ഗ്, ഇ​ൻ​ട്ര​മെ​ന്‍റ് ബോ​ക്സ്, ടി​ഫി​ൻ ബോ​ക്സ് തു​ട​ങ്ങി​യ​വ​യെ​ല്ലാം അ​ട​ങ്ങി​യ​താ​ണ് കി​റ്റ്. പ്ര​ള​യ ബാ​ധി​ത​രെ സ​ഹാ​യി​ക്ക​ണം എ​ന്ന നി​ർ​ദേ​ശം ല​ഭി​ച്ച​തോ​ടെ വി​ദ്യാ​ല​യ​ത്തി​ലെ നൂ​റോ​ളം കു​ട്ടി​ക​ൾ പെ​രു​ന്നാ​ൾ വ​സ്ത്രം ന​ൽ​കി​യും മാ​തൃ​ക കാ​ണി​ച്ചു.​അ​ധ്യാ​പ​ക​രാ​യ ടി.​മു​നീ​ർ, നാ​സ​ർ, അ​റ​ഫാ​ത്ത് , താ​ഹി​ർ അ​ലി, ഫാ​ത്തി​മ സൈ​ദ, ചി​പ്പി രാ​ജ​ൻ, അ​ബ്ദു​ള്ള​ക്കു​ട്ടി എ​ന്നി​വ​രും വി​ദ്യാ​ർ​ഥി​ക​ളാ​യ ഷി​മി​ൽ ഇ​ല്യാ​സ്, മു​ഹ​മ്മ​ദ് അ​ന​സ്, ഷു​ഹൈ​ബ്, അ​ഫ്രീ​ന തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ജ​ല​നി​ധി: മൂ​ന്നി​ന് നാ​ടി​ന് സ​മ​ർ​പ്പി​ക്കും

മ​ല​പ്പു​റം: ചേ​ലേ​ന്പ്ര പ​ഞ്ചാ​യ​ത്തി​ന്‍റെ ചി​ര​കാ​ല​ഭി​ഷ​മാ​യ ജ​ല​നി​ധി പ​ദ്ധ​തി നാ​ടി​ന് സ​മ​ർ​പ്പി​ക്കു​ന്നു. സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് ഉ​ച്ച​ക്ക് ര​ണ്ട് മ​ണി​ക്ക് കി​ൻ​ഫ്ര പ​രി​സ​ര​ത്തു ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ വ്യ​വ​സാ​യ​മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​നാ​ണ് പ​ദ്ധ​തി നാ​ടി​ന് സ​മ​ർ​പ്പി​ക്കു​ന്ന​ത്.