കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Sunday, August 25, 2019 10:38 PM IST
നി​ല​ന്പൂ​ർ: കെ​എ​ൻ​ജി റോ​ഡി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. മ​ന്പാ​ട് മേ​പ്പാ​ടം ക​ളം​കു​ന്നു​മ്മ​ലി​ലെ പൈ​ക്കാ​ട​ൻ ഉ​ണ്ണി മൊ​യ്തീ​ന്‍റ മ​ക​ൻ ഫി​റോ​സ് (36) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്നോ​ടെ ച​ന്ത​ക്കു​ന്ന് വെ​ളി​യ​ന്തോ​ട് വ​ച്ചാ​ണ് അ​പ​ക​ടം. തൃ​ശൂ​രി​ൽ നി​ന്നും വ​ഴി​ക്ക​ട​വി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സാ​ണ് ഇ​ടി​ച്ച​ത്.

വെ​ളി​യം​തോ​ട് കെ​എ​സ്ഇ​ബി സ​ബ് സ്റ്റേ​ഷ​നു സ​മീ​പ​മാ​ണ് അ​പ​ക​ടം. ഇ​യാ​ളു​ടെ ബൈ​ക്ക് നി​ർ​ത്തി​യി​ട്ട നി​ല​യി​ലാ​ണ്. റോ​ഡി​ൽ നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ഉ​ട​ൻ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​ടു​ത്തി​ടെ പൊ​ങ്ങ​ല്ലൂ​രി​ലാ​ണ് ഫി​റോ​സും കു​ടും​ബ​വും താ​മ​സം തു​ട​ങ്ങി​യ​ത്. മാ​താ​വ്: സാ​ബി​റ. ഭാ​ര്യ: താ​ഹി​റ. മ​ക്ക​ൾ: ഫാ​ത്തി​മ ഫ​ഹ്മ, മു​ഹ​മ്മ​ദ് ഫ​ഹീം.