പ​രി​ശോ​ധ​ന ന​ട​ത്തി
Sunday, August 25, 2019 12:23 AM IST
ക​രു​വാ​ര​ക്കുണ്ട്: ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ ക​രു​വാ​ര​കു​ണ്ട് വി​ല്ലേ​ജി​ലെ മ​ണ​ലി​യാം​പാ​ടം, ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​തി​യു​ള്ള കേ​ര​ള എ​സ്റ്റേ​റ്റ് വി​ല്ലേ​ജി​ലെ ആ​ർ​ത്ത​ല റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ജി​യോ​ള​ജി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം ക​ന​ത്ത ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യി ഹെ​ക്ട​ർ ക​ണ​ക്കി​ന് കൃ​ഷി ഭൂ​മി ഒ​ലി​ച്ചു പോ​യ സ്ഥ​ല​മാ​ണ് മ​ണ​ലി​യാം​പാ​ടം. ചെ​ന്പ​ൻ​കാ​ട് കോ​ള​നി​യു​ടെ പി​ൻ​ഭാ​ഗ​ത്ത് ആ​ർ​ത്ത​ല റോ​ഡി​ൽ വി​ള്ള​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു.​ഇ​ത് പി​ന്നീ​ട് അ​ട​ച്ചെ​ങ്കി​ലും ഇ​ത്ത​വ​ണ ചെ​ന്പ​ൻ​കാ​ട്ടി​ലെ കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​രു​ന്നു. മ​ല​യോ​രം സ്ഥി​ര​വാ​സ​ത്തി​ന് യോ​ജ്യ​മ​ല്ലെ​ന്നും തീ​വ്ര മ​ഴ​യി​ൽ ദു​ര​ന്തം വ​രാ​മെ​ന്നു​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​രീ​ക്ഷ​ണം. ജി​യോ​ള​ജി വ​കു​പ്പ് അ​സി.​എ​ൻ​ജി​നീ​യ​ർ ഡോ.​സു​നി​ൽ​കു​മാ​ർ, മ​ണ്ണ് സം​ര​ക്ഷ​ണ വി​ഭാ​ഗം അ​സി.​എ​ൻ​ജി​നീ​യ​ർ ഷം​ല റ​ഷീ​ദ്, വി​ല്ലേ​ജ് ഓ​ഫീ​സ​ർ കെ.​അ​യ്യ​പ്പ​ൻ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.