റാ​ഗിം​ഗ്: സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ കേ​സ്
Sunday, August 25, 2019 12:23 AM IST
എ​ട​പ്പാ​ൾ: ജൂ​ണി​യ​ർ വി​ദ്യാ​ർ​ഥി​ക​ളെ റാ​ഗിം​ഗി​ന് വി​ധേ​യ​മാ​ക്കി​യ കേ​സി​ൽ മൂ​ന്ന് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ കേ​സ്. എ​ട​പ്പാ​ൾ ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ്‌വ​ണ്‍ വി​ദ്യാ​ർ​ഥി​ക​ളെ റാ​ഗ് ചെ​യ്തെ​ന്ന പ​രാ​തി​യി​ലാ​ണ് മൂ​ന്ന് പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ ച​ങ്ങ​രം​കു​ളം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പ്ല​സ്‌വ​ണ്‍ വി​ദ്യാ​ർ​ഥി​ക​ളാ​യ മു​ഹ​മ്മ​ദ്ഷാ​മി​ൽ, ഫാ​രി​സ് എ​ന്നി​വ​രെ സ്കൂ​ളി​ലേ​ക്കു​ള്ള വ​ഴി​യി​ൽ വ​ച്ച് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്ന് കു​ട്ടി​ക​ളും ബ​ന്ധു​ക്ക​ളും സ്കൂ​ൾ ആ​ന്‍റി റാ​ഗിം​ഗ് ക​മ്മി​റ്റി​ക്ക് പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ച​ങ്ങ​രം​കു​ളം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പ​രി​ക്കേ​റ്റ കു​ട്ടി​ക​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.