തി​രൂ​രി​ൽ അ​ക്ര​മം: ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു
Sunday, August 25, 2019 12:23 AM IST
തി​രൂ​ർ: തി​രൂ​ർ ന​ഗ​ര​ത്തി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ ട്രാ​ൻ​സ്ജെ​ൻ​ഡ​റു​ക​ൾ​ക്കു നേ​രെ അ​ക്ര​മം. കു​ത്തേ​റ്റ ഒ​രാ​ളെ ഗു​രു​ത​ര പ​രു​ക്കു​ക​ളോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​മ്മു എ​ന്ന ട്രാ​ൻ​സ്ജെ​ൻ​ഡ​റി​നാ​ണ് കു​ത്തേ​റ്റ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ കാ​ന​റാ ബാ​ങ്കി​നു സ​മീ​പം വ​ച്ചാ​ണ് സം​ഭ​വം.
കാ​റി​ൽ വ​ന്നി​റ​ങ്ങി​യ മൂ​ന്നം​ഗ സം​ഘം ആ​ദ്യം ഇ​വ​രെ അ​ക്ര​മി​ച്ച ശേ​ഷം തി​രി​ച്ചു പോ​യി. അ​ര മ​ണി​ക്കൂ​റി​നു ശേ​ഷം ഇ​വ​രെ തേ​ടി വ​ന്ന് വീ​ണ്ടും അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​മ്മു​വി​ന്‍റെ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന മൃ​ദു​ല എ​ന്ന ട്രാ​ൻ​സ്ജെ​ൻ​ഡ​ർ ഒ​ഴി​ഞ്ഞു മാ​റി​യ​തി​നാ​ൽ നി​സാ​ര പ​രു​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. വ​യ​റി​ന് ആ​ഴ​ത്തി​ൽ കു​ത്തേ​റ്റ അ​മ്മു​വി​നെ ആ​ദ്യം തി​രൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പ​രു​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.