പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ത​ട​യാ​ൻ വാ​ഹ​ന പ്ര​ച​ാര​ണ ജാ​ഥ​യു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്
Sunday, August 25, 2019 12:20 AM IST
നി​ല​ന്പൂ​ർ: പ്ര​ള​യാ​ന​ന്ത​ര രോ​ഗ​പ്ര​തി​രോ​ധ​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി പ​രി​ധി​യി​ൽ 10 ദി​വ​സ​ത്തെ വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ​യു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ്. ജി​ല്ലാ ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങ് നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് അ​ബൂ​ബ​ക്ക​ർ നാ​ല​ക​ത്ത് അ​ധ്യ​ക്ഷ​നാ​യി. ഡോ.​സി.​ഹ​മീ​ദ്, ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ.​ഷി​ബു​ലാ​ൽ, ഡോ.​ഹം​സ, കൃ​ഷ്ണ​ൻ, നി​ർ​മ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ ആ​ശു​പ​ത്രി പ​രി​ധി​യി​ൽ വ​രു​ന്ന എ​ല്ലാ പി​എ​ച്ച്സി പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ വാ​ഹ​ന പ്ര​ച​ര​ണ ജാ​ഥ ക​ട​ന്നു പോ​കും. ഒ​ന്ന​ര മാ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യും പ്ര​തി​രോ​ധ ഗു​ളി​ക വി​ത​ര​ണ​വും ഡോ​ക്സി​ഡേ​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി വ​രു​ന്നു​ണ്ട്.