പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ഉൗ​ർ​ജി​ത​മാ​ക്കുമെന്ന്
Sunday, August 25, 2019 12:20 AM IST
നി​ല​ന്പൂ​ർ: പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് ഉ​ണ്ടാ​കാ​വു​ന്ന പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി ആ​രോ​ഗ്യ വ​കു​പ്പ് ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ. ​ഷി​ബു​ലാ​ൽ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​വ​ർ​ഷം തു​ട​ക്കം മു​ത​ൽ ത​ന്നെ മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ന​ട​പ​ടി തു​ട​ങ്ങി​യി​രു​ന്നു. ബോ​ധ​വ​ത്ക​ര​ണ​ത്തോ​ടൊ​പ്പം പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ ന​ൽ​കി ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ൾ​ക്ക് കൂ​ടു​ത​ൽ ജാ​ഗ്ര​ത കാ​ണി​ച്ചു. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ ഒ​രു ഡെ​ങ്കി മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്യ​തി​ട്ടു​ണ്ട്. പോ​ത്തു​ക​ല്ലി​ലെ മ​ര​ണം എ​ലി​പ്പ​നി​യാ​ണോ എ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 10 ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന വാ​ഹ​ന പ്ര​ച​ര​ണ ജാ​ഥ ഏ​റെ ഗു​ണ​ക​ര​മാ​കും. പ്ര​തി​രോ​ധ മ​രു​ന്ന​ക​ൾ ക​ഴി​ക്കാ​ൻ ആ​ളു​ക​ൾ ത​യ്യാ​റാ​കു​ന്ന​ത് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.