പു​ന​ര​ധി​വാ​സം വേ​ഗ​ത്തി​ലാ​ക്കും: മ​ന്ത്രി
Sunday, August 25, 2019 12:20 AM IST
മ​ല​പ്പു​റം: പ്ര​ള​യ​ബാ​ധി​ത​ർ​ക്കു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ൽ​കു​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ഡോ.​കെ.​ടി.​ജ​ലീ​ൽ പ​റ​ഞ്ഞു. പ്ര​ള​യ പു​ന​ര​ധി​വാ​സ​വും മ​ഴ​ക്കെ​ടു​തി​ക​ളും സം​ബ​ന്ധി​ച്ച് ഉ​ന്ന​ത ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി ഹാ​ളി​ൽ ന​ട​ത്തി​യ യോ​ഗ​ത്തി​ന് ശേ​ഷം മാ​ധ്യ​ങ്ങ​ളു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. പു​ന​ര​ധി​വാ​സം ആ​വ​ശ്യ​മാ​യ​വ​ർ​ക്ക് അ​വ ല​ഭ്യ​മാ​കു​ന്ന​ത് വ​രെ താ​മ​സി​ക്കാ​ൻ സ്ഥ​ലം ക​ണ്ടെ​ത്തും.
ഇ​തി​നു​ള്ള ചെ​ല​വ് സ​ർ​ക്കാ​ർ നേ​രി​ട്ടോ സ​ന്ന​ദ്ധ സം​ഘ​ങ്ങ​ൾ വ​ഴി​യോ ക​ണ്ടെ​ത്തും. പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്ന് സ​ർ​ക്കാ​രി​ന്‍റെ ഇ​തു​വ​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തൃ​പ്തി​ക​ര​മാ​ണെ​ന്നും ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വ​ക​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് മി​ക​ച്ച പ്ര​വ​ർ​ത്ത​ന​മാ​ണ് കാ​ഴ്ച വെ​ച്ചി​ട്ടു​ള്ള​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ക​വ​ള​പ്പാ​റ​യി​ൽ അ​വ​സാ​ന​ത്തെ മൃ​ത​ദേ​ഹ​വും ല​ഭി​ക്കു​ന്ന​ത് വ​രെ തി​ര​ച്ചി​ൽ തു​ട​രും. ഇ​ത് സം​ബ​ന്ധി​ച്ച് ബ​ന്ധു​ക്ക​ളു​ടെ നി​ർ​ദ്ദേ​ശം കൂ​ടി പ​രി​ഗ​ണി​ച്ചാ​വും തി​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളു​ക​യെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ൾ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലും ആ​ശ്രി​ത​ർ​ക്കു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് ത​ട​സ​മു​ണ്ടാ​കി​ല്ലെ​ന്ന് മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി. ജി​ല്ല​യി​ലെ ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​ദ​ഗ്ധ​സ​മി​തി​യെ പ​രി​ശോ​ധ​ന​ക്കാ​യി നി​യോ​ഗി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും മ​ന്ത്രി അ​റി​യി​ച്ചു.