ചേ​രി​യം മ​ല​യി​ലെ ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി; പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ
Sunday, August 25, 2019 12:20 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ങ്ക​ട ചേ​രി​യം മ​ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​ത് സം​ബ​ന്ധി​ച്ച് സ​മ​ഗ്ര​മാ​യ പ​ഠ​നം ആ​വ​ശ്യ​മാ​ണെ​ന്ന് ടി.​എ.​അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ. പ്ര​ള​യ​ക്കെ​ടു​തി സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ വി​ളി​ച്ച് ചേ​ർ​ത്ത് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ല​യി​ലു​ണ്ടാ​യ വ​ലി​യ ദു​ര​ന്ത​ങ്ങ​ൾ മൂ​ലം ചേ​രി​യം മ​ല​യു​ടെ താ​ഴെ താ​മ​സി​ക്കു​ന്ന​വ​ർ ഭീ​തി​യി​ലാ​ണ്. ഇ​വ​രു​ടെ ആ​ശ​ങ്ക​യ​ക​റ്റ​ണം. ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ത്താ​ണ് ഇ​ത്ത​വ​ണ വ​ലി​യ തോ​തി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ചേ​രി​യം മ​ല​യു​ടെ മ​ധ്യ​ഭാ​ഗ​ത്ത് നി​ന്നും മ​ണ്ണ് ക​ല​ർ​ന്ന് വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കു​ണ്ടാ​യ​തും അ​സ്വാ​ഭാ​വി​ക സാ​ഹ​ച​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ടു​ങ്ങ​പു​രം പ​ള്ളി​യാ​ൽ കു​ള​ന്പ് ഭാ​ഗ​ത്തെ ഉ​രു​ൾ​പൊ​ട്ട​ലും പ​ഠ​ന​വി​ധേ​യ​മാ​ക്ക​ണം.
ദേ​ശീ​യ പാ​ത​യി​ലും സം​സ്ഥാ​ന പാ​ത​യി​ലും വെ​ള്ളം ഉ​യ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ റോ​ഡ് ഉ​യ​ർത്താൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. മ​ഞ്ചേ​രി പെ​രി​ന്ത​ൽ​മ​ണ്ണ റോ​ഡി​ലും, കോ​ഴി​ക്കോ​ട് പാ​ല​ക്കാ​ട് ദേ​ശീ​യ പാ​ത​യി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ മ​ല​പ്പു​റം റോ​ഡി​ലും വെ​ള്ളം ക​യ​റി​യ​ത് മൂ​ലം മ​ല​പ്പു​റ​വും പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കും ഒ​റ്റ​പ്പെ​ട്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്നു.
ഇ​തൊ​ഴി​വാ​ക്കാൻ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യു​ള്ള പ്ര​ധാ​ന റോ​ഡു​ക​ൾ വീ​തി കൂ​ട്ടി ബ​ദ​ൽ റൂ​ട്ട് ക​ണ്ടെ​ത്ത​ണം. മൂ​ർ​ക്ക​നാ​ട്, കീ​ഴ് മു​റി, പാ​റ​ടി കു​ണ്ടാ​ട്, ഏ​ല​ച്ചോ​ല, പ​ടി​ഞ്ഞാ​റെ​മ​ണ്ണ, കെ.​കെ അ​ങ്ങാ​ടി, അ​ങ്ങാ​ടി​പ്പു​റം, പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​വി​ധ വീ​ടു​ക​ൾ​ക്ക് വി​ള്ള​ലും, ബ​ല​ക്ഷ​യ​വും സം​ഭ​വി​ച്ചി​ട്ടു​ണ്ട്. കൂ​ട്ടി​ല​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ൽ പ​ല വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നും സ​ർ​ക്കാ​ർ സം​വി​ധാ​ന​ത്തി​ൽ സേ​വ​ന​വും മ​റ്റും ല​ഭ്യ​മാ​യി​ട്ടി​ല്ല.
വ​ൻ തോ​തി​ൽ കൃ​ഷി നാ​ശ​വും മ​ണ്ഡ​ല​ത്തി​ടു​ണ്ടാ​യി. കൃ​ഷി ന​ശ​ളി​ച്ച​വ​ർ​ക്കും ക​ന്ന് കാ​ലി​ക​ളെ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും ഇ​ൻ​ഷ്വുറ​ൻ​സ് പ​രി​ര​ക്ഷ​യി​ല്ലെങ്കി​ലും മ​തി​യാ​യ ന​ഷ്ട പ​രി​ഹാ​രം നൽകണ​മെ​ന്നും അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​ഹീ​ദ എ​ലി​ക്കോ​ട്ടി​ലും ച​ട​ങ്ങി​ൽ പ​ങ്കെടുത്തു.