നി​ല​ന്പൂ​രി​ന് പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണം: ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്
Monday, August 19, 2019 12:26 AM IST
നി​ല​ന്പൂ​ർ: പ്ര​ള​യ​ത്തി​ലും ഉ​രു​ൾ​പ്പൊ​ട്ട​ലി​ലും വ്യാ​പ​ക​ന​ഷ്ട​മു​ണ്ടാ​യ നി​ല​ന്പൂ​രി​ന്‍റെ പു​ന​ര​ധി​വാ​സ​ത്തി​ന് പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് മു​ൻ മ​ന്ത്രി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ള​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ വി​ളി​ച്ചു ചേ​ർ​ത്ത യു​ഡി​എ​ഫ് നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി യോ​ഗം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​ന​ര​ധി​വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളെ​യും ഏ​കോ​പി​ച്ച് സ​ർ​ക്കാ​ർ ത​ല​ത്തി​ൽ സം​വി​ധാ​ന​മു​ണ്ടാ​ക്ക​ണം. കാ​ർ​ഷി​ക മേ​ഖ​ല​യി​ലും വ്യാ​പാ​ര മേ​ഖ​ല​യി​ലും അ​ട​ക്കം കോ​ടി​ക​ളു​ടെ ന​ഷ്ട​മാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​യി​ലെ ആ​ളു​ക​ളു​ടെ കാ​ർ​ഷി​ക വാ​യ്പ ഉ​ൾ​പ്പെ​ടെ എ​ല്ലാ ബാ​ങ്ക് വാ​യ്പ​ക​ളും എ​ഴു​തി ത​ള്ള​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ടി.​കു​ഞ്ഞാ​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി.​പ്ര​കാ​ശ്, കെ​പി​സി​സി സെ​ക്ര​ട്ട​റി വി.​എ.​ക​രീം, മു​സ്ലീം ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി ഇ​സ്മാ​യി​ൽ മൂ​ത്തേ​ടം, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ബാ​ബു മോ​ഹ​ന​കു​റു​പ്പ്, കെ​പി​സി​സി അം​ഗം എ​ൻ.​എ.​ക​രീം, നി​ല​ന്പൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ.​ഗോ​പി​നാ​ഥ്, മു​നി​സി​പ്പ​ൽ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പാ​ലോ​ളി മെ​ഹ​ബൂ​ബ്, നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​സു​ഗ​ത​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.