ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ സ​ജീ​വമായി ഇ​ന്ത്യ​ൻ റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി
Monday, August 19, 2019 12:26 AM IST
നി​ല​ന്പൂ​ർ: ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി ഇ​ന്ത്യ​ൻ റെ​ഡ് ക്രോ​സ് സം​ഘം. പ്ര​ള​യ​വും ഉ​രു​ൾ​പ്പൊ​ട്ട​ലും മൂ​ലം ദു​രി​ത​പൂ​ർ​ണ​മാ​യ നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ്യാ​പൃ​ത​രാ​ണ് ഇ​ന്ത്യ​ൻ റെ​ഡ് ക്രോ​സ് സം​ഘം. റ​വ​ന്യൂ, ആ​രോ​ഗ്യ വ​കു​പ്പ്, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ എ​ന്നി​വ​രു​മാ​യി കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത് ഓ​രോ സ്ഥ​ല​ങ്ങ​ളി​ലും ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ളി​ൽ റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി അം​ഗ​ങ്ങ​ൾ എ​ത്തു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്കാ​യി ഭൂ​ദാ​നം ക​വ​ള​പ്പാ​റ​യി​ൽ ന​ട​ക്കു​ന്ന തി​രി​ച്ചി​ലി​ലും ഇ​വ​ർ പ​ങ്കാ​ളി​ക​ളാ​യി. ദു​ര​ന്തം വി​ത​ച്ച പാ​താ​റി​ലും മ​ല​വെ​ള്ള​പാ​ച്ചി​ലി​ൽ മ​ര​ങ്ങ​ളും ചെ​ളി​ക​ളും വ​ന്ന​ടി​ഞ്ഞ പൂ​ക്കോ​ട്ടു​മ​ണ്ണ റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​ലും പ​ന​ങ്ക​യം പാ​ല​ത്തി​ലു​മെ​ല്ലാം ജി​ല്ലാ ക​ള​ക്ട​ർ പ്ര​സി​ഡ​ന്‍റാ​യ​ഇ​ന്ത്യ​ൻ റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ൾ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്നു. ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് അ​ത്യാ​വ​ശ്യ​മാ​യ മ​രു​ന്ന്, വ​സ്ത്ര​ങ്ങ​ൾ, ഭ​ക്ഷ്യ കി​റ്റു​ക​ൾ എ​ന്നി​വ നി​ല​ന്പൂ​ർ സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​ർ സി.​വി.​മു​ര​ളീ​ധ​ര​ന് കൈ​മാ​റു​ക​യും ചെ​യ്തു. ജി​ല്ലാ ചെ​യ​ർ​മാ​ൻ ജി.​മോ​ഹ​ൻ​കു​മാ​ർ, നി​ല​ന്പൂ​ർ താ​ലൂ​ക്ക് ചെ​യ​ർ​മാ​ൻ ടി.​പി.​മോ​ഹ​ൻ​ദാ​സ്, ജി​ല്ലാ ട്ര​ഷ​റ​ർ പി.​വി​ശ്വ​നാ​ഥ​ൻ, സെ​ക്ര​ട്ട​റി എം.​കെ.​അ​ബ്ദു​ൾ സ​മ​ദ്നി, താ​ലൂ​ക്ക് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വ​ള​യ​ത്ത് ഷാ​ജി ജോ​സ​ഫ്, ചെ​റു​വ കാ​ട്ടി​ൽ ഉ​സ്മാ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് സം​ഘ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.