ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം പ്ര​ശം​സ​നീ​യം: ക​ള​ക്ട​ർ
Monday, August 19, 2019 12:26 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ മ​ഴ​ക്കെ​ടു​തി​യെ തു​ട​ർ​ന്ന് ആ​രോ​ഗ്യ​രം​ഗ​ത്ത് സ​ർ​ക്കാ​ർ​സ്വ​ക​ര്യ​മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡോ​ക്ട​ർ​മാ​രു​ടെ​യും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും സേ​വ​നം പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന് ജി​ല്ലാ​ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് അ​റി​യി​ച്ചു. ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ന​ട​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നും ഇ​നി ന​ട​പ്പാ​ക്കേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നു​മാ​യി ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക്കി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ സ​ർ​ക്കാ​ർ​സ്വ​കാ​ര്യ അ​സോ​സി​യേ​ഷ​നു​മാ​യി ചേ​ർ​ന്ന് ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മ​ഴ​ക്കെ​ടു​തി ആ​രം​ഭി​ച്ച​തു മു​ത​ൽ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ മു​ഴു​വ​ൻ സ​മ​യ​വും സ​ജ്ജ​മാ​യി സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ സ്വ​കാ​ര്യ​ഡോ​ക്ട​ർ​മാ​രെ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും ക​ള​ക്ട​റും ഡി​എം​ഒ ഡോ ​സ​ക്കീ​ന​യും യോ​ഗ​ത്തി​ൽ പ്ര​ശം​സി​ച്ചു.​
കേ​ര​ള പ്രൈ​വ​റ്റ് ഹോ​സ്പി​റ്റ​ൽ അ​സോ​സി​യേ​ഷ​ൻ, ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ, ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് പീ​ഡി​യാ​ട്രി​ഷ്യ​ൻ തു​ട​ങ്ങി​യ വി​വി​ധ ആ​രോ​ഗ്യ സം​ഘ​ട​ന​ക​ളും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ഇ​പ്പോ​ൾ ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന സേ​വ​ന​വും മ​രു​ന്നു​ക​ളും ആ​വ​ശ്യ​ത്തി​ന് വേ​ണ്ട സ​ജ്ജീ​ക​ര​ണ​ങ്ങ​ളും തു​ട​ർ​ന്നും ന​ൽ​ക​ണ​മെ​ന്നും ക​ള​ക്ട​ർ യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​തു പോ​ലെ എ​ലി​പ്പ​നി, മ​ഞ്ഞ​പ്പി​ത്തം, ടൈ​ഫോ​യി​ഡ്, വ​യ​റി​ള​ക്കം, ഡെ​ങ്കി​പ്പ​നി, എ​ച്ച് വ​ണ്‍ എ​ൻ​വ​ണ്‍ എ​ന്നീ പ്ര​ധാ​ന പ​ക​ർ​ച്ച​വ്യാ​ധി​ക​ളെ ത​ട​യു​ന്ന​തി​നാ​യു​ള്ള മു​ൻ​ക​രു​ത​ലു​ക​ളെ​ക്കു​റി​ച്ച് യോ​ഗം ച​ർ​ച്ച ചെ​യ്തു. വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു.
കു​ടി​വെ​ള്ള സ്രോ​ത​സു​ക​ൾ കാ​ര്യ​ക്ഷ​മ​മാ​യി സൂ​പ്പ​ർ ക്ലോ​റി​നേ​ഷ​ൻ ചെ​യ്യു​ന്ന​ത് ന​ട​പ്പി​ൽ വ​രു​ത്താ​ൻ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണം.
മ​ഴ​ക്കെ​ടു​തി മൂ​ലം ജ​ന​ങ്ങ​ളി​ൽ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള മാ​ന​സി​ക സ​മ്മ​ർ​ദ​ങ്ങ​ൾ അ​തി​ജീ​വി​ക്കു​ന്ന​തി​ന് ജ​ന​ങ്ങ​ളോ​ട് സം​വ​ദി​ക്കാ​നും ആ​ശ്വാ​സം ന​ൽ​കു​ന്ന​തി​നും ജി​ല്ലാ മാ​ന​സി​കാ​രോ​ഗ്യ പ​ദ്ധ​തി​യി​ലൂ​ടെ വി​വി​ധ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​യും കൗ​ണ്‍​സി​ലേ​ഴ്സി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പാ​ക്കാ​ൻ ച​ർ​ച്ച ചെ​യ്യു​ക​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യു​ക​യും ചെ​യ്തു.
ജി​ല്ലാ​ആ​സൂ​ത്ര​ണ​ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഡി​എം​ഒ ഡോ. ​സ​ക്കീ​ന, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ.​ഇ​സ്മ​യി​ൽ, ഐ​എം​എ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​വി.​സി.​സീ​തി, ഐ​എം​എ മ​ല​പ്പു​റം ജി​ല്ലാ ചെ​യ​ർ​മാ​ൻ ഡോ.​നി​ലാ​ർ മു​ഹ​മ്മ​ദ്, പ്രൈ​വ​റ്റ് ഹോ​സ്പി​റ്റ​ൽ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ഡോ.​ഷാ​ഹു​ൽ ഹ​മീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ ഡോ​ക്ട​ർ​മാ​ർ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.