ക്യാ​ന്പു​ക​ൾ നി​ർ​ത്ത​ലാ​ക്കി
Monday, August 19, 2019 12:25 AM IST
മ​ഞ്ചേ​രി: ഏ​റ​നാ​ട് താ​ലൂ​ക്കി​ലെ അ​വ​ശേ​ഷി​ച്ച അ​ഞ്ചു ക്യാ​ന്പു​ക​ളും നി​ർ​ത്ത​ലാ​ക്കി. പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് ഏ​റ​നാ​ട് താ​ലൂ​ക്കി​ൽ അ​റു​പ​തി​ൽ പ​രം​ദു​രി​താ​ശ്വാ​സ​ക്യാ​ന്പു​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു. ക്യാ​ന്പു​ക​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ച്ചി​രു​ന്ന​ത് മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​യി​രു​ന്നു. വി​ദ്യാ​ല​യ​ങ്ങ​ൾ, അങ്കണ​വാ​ടി​ക​ൾ ഇ​ന്ന് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​തി​നാ​ൽ വെ​റ്റി​ല​പ്പാ​റ കൂ​രേ​ങ്ങ​ൽ അം​ഗ​ന​വാ​ടി, മ​ല​പ്പു​റം എം​എ​സ്പി എ​ൽ​പി സ്കൂ​ൾ എ​ന്നി​വ​യി​ലെ 11 കു​ടും​ബ​ങ്ങ​ളും ക്യാ​ന്പ് വി​ട്ടു. ബോ​യ്സ് ഹൈ​സ്കൂ​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന ഭ​ക്ഷ​ണ ഗോ​ഡൗ​ണ്‍ ഒ​ഴി​വാ​ക്കി. വെ​റ്റി​ല​പ്പാ​റ അം​ഗ​ന​വാ​ടി​യി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള്ള മൂ​ന്ന് കു​ടും​ബ​ങ്ങ​ളി​ലെ ഒ​ൻ​പ​തു പേ​രാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. ഗോ​ഡൗ​ണി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​വ​ശേ​ഷി​ച്ച ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ എ​ട​വ​ണ്ണ​യി​ലേ​ക്ക് മാ​റ്റി.