പ്ര​ള​യാ​ശ്വാ​സ ക്ലി​നി​ക്കു​ക​ൾ തു​ട​ങ്ങി
Monday, August 19, 2019 12:25 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: നി​ല​ന്പൂ​രി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും നാ​ശം വി​ത​ച്ച പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും പു​ന​ര​ധി​വാ​സ​ത്തി​നും വേ​ണ്ടി ഐ​എം​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക്ലി​നി​ക്കു​ക​ൾ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. പ്ര​ള​യം നാ​ശം വി​ത​ച്ച പോ​ത്തു​ക​ല്ലി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​ള്ള അ​ഞ്ച് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ക്ലി​നി​ക്കു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. പ്ര​ള​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഷ്ട​ത​യ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് മ​രു​ന്നു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കും. അ​വ​രു​ടെ തു​ട​ർ​ചി​കി​ത്സ​ക​ൾ ഏ​റ്റെ​ടു​ത്തു ന​ട​ത്തും.
സം​സ്ഥാ​ന ഐ​എം​എ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം നി​ല​ന്പൂ​ർ ഐ​എം​എ​യും മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി​യു​മാ​ണ് ഈ ​സം​രം​ഭം എ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന​ത്. ക്ലി​നി​ക്കു​ക​ളു​ടെ ഒൗ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം പോ​ത്തു​ക​ല്ല് മാ​ർ​ക്ക് ഹോ​സ്പി​റ്റ​ലി​ൽ ഐ​എം​എ മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ഇ.​കെ ഉ​മ്മ​ർ നി​ർ​വ​ഹി​ച്ചു. ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് ഡാ.​ഷി​ജി​ൻ, ഡോ.​പി.​എം.​ജ​ലാ​ൽ, ഡോ. ​സി.​വി. ഗോ​പി​നാ​ഥ​ൻ, ഡോ.​സി.​ഹ​മീ​ദ്, ഡോ.​നാ​ദി​ർ​ഷ, ഡോ.​പ്ര​വീ​ണ, ഡോ.​ടി.​എ​ൻ.​അ​നൂ​പ്, ഡോ.​ഷി​നാ​സ് ബാ​ബു, ഡോ. ​റ​ഫീ​ഖ്, ഡോ.​മോ​നി​ഷ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. കൂ​ടു​ത​ൽ ക്ലി​നി​ക്കു​ക​ൾ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തു​മെ​ന്നും മ​റ്റു സ്വ​കാ​ര്യ​ആ​ശു​പ​ത്രി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന് ഉൗ​ന്ന​ൽ ന​ൽ​കി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ജി​ല്ലാ ചെ​യ​ർ​മാ​ൻ ഡോ.​നി​ലാ​ർ മു​ഹ​മ്മ​ദ്, കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​പി.​എം.​ജ​ലാ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.