പ്ര​ള​യ​ത്തി​ൽ കേ​ര​ളാം​കുണ്ട് ത​ക​ർ​ന്നു
Monday, August 19, 2019 12:24 AM IST
ക​രു​വാ​ര​ക്കുണ്ട്: ഉ​രു​ൾ​പൊ​ട്ട​ലി​ൽ കേ​ര​ളാം​കുണ്ട് വി​നോ​ദ​സ​ഞ്ചാ​ര​പ​ദ്ധ​തി പ്ര​ദേ​ശം ത​ക​ർ​ന്നു. മ​ല​വെ​ള്ള​പാ​ച്ചി​ലി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണും വ​ൻ ക​ല്ലു​ക​ൾ ഒ​ഴു​കി​യെ​ത്തി​യു​മാ​ണ് പ്ര​ദേ​ശ​ത്തെ കെ​ട്ടി​ട​ങ്ങ​ൾ​ക്കും കു​ട്ടി​ക​ളു​ടെ പാ​ർ​ക്കു​ക​ളും തൂ​ക്കു​പാ​ല​ത്തി​നും മ​റ്റും ത​ക​ർ​ച്ച നേ​രി​ട്ട​ത്. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തി​ൽ കേ​ര​ളാം​ക്കുണ്ട് വെ​ള്ള​ച്ചാ​ട്ടം വി​നോ​ദ​കേ​ന്ദ്ര​ത്തി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഏ​റെ​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മൂ​ന്നു മാ​സ​ത്തോ​ളം ഇ​വി​ടം പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യി​രു​ന്നു. ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ചാ​ണ് ഇ​വി​ടം പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കി സ​ന്ദ​ർ​ശ​ക​ർ​ക്ക് തു​റ​ന്നു​കൊ​ടു​ത്ത​ത്.