സി​മ​ന്‍റ് മി​ക്സ​ർ യൂ​ണി​റ്റി​നെ​തി​രാ​യ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു
Monday, August 19, 2019 12:24 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പാ​ത​യ്ക്ക​ര മ​ന​ക്ക​പ്പ​ടി​യി​ൽ സ്ഥാ​പി​ച്ച ജ​ന​വാ​സ കേ​ന്ദ്ര​ത്തി​നു സ​മീ​പ​ത്തെ സി​മ​ന്‍റ് മി​ക്സ​ർ യൂ​ണി​റ്റി​നെ​തി​രേ ജ​ന​കീ​യ പ്ര​തി​ഷേ​ധം ശ​ക്തി​പ്പെ​ടു​ന്നു. ജ​ന​ങ്ങ​ൾ തി​ങ്ങി​ത്താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തി​ന് 30 മീ​റ്റ​ർ മീ​തെ ചെ​ങ്കു​ത്താ​യ കു​ന്നി​ൻ മു​ക​ളി​ലാ​ണ് യൂ​ണി​റ്റ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.
വ​ർ​ഷ​ങ്ങ​ളാ​യി ചെ​ങ്ക​ൽ ഖ​ന​നം ന​ട​ന്ന ആ​ഴ​മേ​റി​യ പ്ര​ദേ​ശ​ത്ത് അ​ടു​ത്തി​ടെ മാ​ത്രം മ​ണ്ണി​ട്ട് നി​ക​ത്തി​യ ദു​ർ​ബ​ല​മാ​യ സ്ഥ​ല​ത്താ​ണ് കൂ​റ്റ​ൻ മി​ക്സ​ർ യൂ​ണി​റ്റ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യു​ള്ള സ്ഥ​ല​മാ​ണ് ഇ​ത്. പ​രി​സ​ര​വാ​സി​ക​ളാ​യ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഗ​ണി​ക്കാ​തെ യൂ​ണി​റ്റി​ന് അ​നു​കൂ​ല​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ​ക്കെ​തി​രെ​യാ​ണ് വ​ൻ പ്ര​തി​ഷേ​ധ​മു​യ​രു​ന്ന​ത്. സ്ഥ​ലം ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ് മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. 20ന് ​രാ​വി​ലെ 10 മ​ണി​ക്ക് ന​ഗ​ര​സ​ഭാ ഓ​ഫീ​സി​നു മു​ന്പി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​തി​ഷേ​ധ ധ​ർ​ണ​യി​ൽ നാ​ട്ടു​കാ​രും വി​വി​ധ പ്ര​സ്ഥാ​ന​ങ്ങ​ളും അ​ണി​ചേ​രും. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും വി​വി​ധ സം​ഘ​ട​നാ നേ​താ​ക്ക​ളും ധ​ർ​ണ​യെ അ​ഭി​വാ​ദ്യം ചെ​യ്യും. ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ലി​ലെ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. മ​ണ്ണി​ടി​ച്ചി​ൽ, പാ​രി​സ്ഥി​തി​ക പ്ര​ത്യാ​ഘാ​തം, ജ​ല​ദൗ​ർ​ല​ഭ്യം, ശ​ബ്ദ​മ​ലി​നീ​ക​ര​ണം, രാ​സ​വ​സ്തു​വ്യാ​പ​നം എ​ന്നീ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന ആ​ശ​ങ്ക​ക​ൾ പ​രി​സ​ര​വാ​സി​ക​ൾ ജ​ന​പ്ര​തി​നി​ധി​ക​ളെ അ​റി​യി​ച്ചു. ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ഈ ​വി​ഷ​യം അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് കൗ​ണ്‍​സി​ല​ർ​മാ​ർ ഉ​റ​പ്പു ന​ല്കി. യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​രാ​യ ഉ​സ്മാ​ൻ താ​മ​ര​ത്ത്, കി​ഴി​ശേ​രി ബാ​പ്പു തെ​ക്ക​ത്ത് ഉ​സ്മാ​ൻ, അ​രു​ണ്‍, ഹു​സൈ​ന നാ​സ​ർ, നി​ഷ സു​ബൈ​ർ, റ​ജ്ന ഷൈ​ജ​ൽ ജം​ന​ബി​ൻ​ത്ത്, കെ.​ടി.​ഹ​ന്ന എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. കെ​പി​സി​സി അം​ഗം വി.​ബാ​ബു​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മേ​ജ​ർ വേ​ലാ​യു​ധ​ൻ നാ​യ​ർ, ടി.​പി.​വേ​ണു, പി.​എ​സ്.​രാ​ധാ​കൃ​ഷ്ണ​ൻ, എം.​വി​നോ​ദ്, സി.​വാ​സു​ദേ​വ​ൻ, പി.​എം.​ശൈ​ല​ജ, പു​ക്കാ​ട്ട് രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ കൗ​ണ്‍​സി​ല​ർ​മാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.