ദു​രി​ത​ഭൂമിയിൽ സജീവമായി ല​ക്ഷ്മി പ​റ​ന്പാ​ട​ൻ
Monday, August 19, 2019 12:24 AM IST
നി​ല​ന്പൂ​ർ: ദു​ര​ന്ത​മു​ണ്ടാ​യ അ​ന്നു മു​ത​ൽ പ്ര​ള​യ​ബാ​ധി​ത​ർ​ക്കൊ​പ്പ​മാ​ണ് അ​രീ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​ക്ഷ്മി പ​റ​ന്പാ​ട​ൻ. അ​രീ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഉ​ൾ​പ്പെ​ടു​ന്ന ഏ​റ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ ചാ​ലി​യാ​ർ, കു​ഴി​മ​ണ്ണ, കീ​ഴു​പ​റ​ന്പ്, കാ​വ​നൂ​ർ എ​ട​വ​ണ്ണ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ല്ലാം പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് ആ​വ​ശ്യ​മാ​യ തു​ണി​ത്ത​ര​ങ്ങ​ളു​മാ​യി ല​ക്ഷ്മി പ​ന്പാ​ട​നും അ​വ​ർ അം​ഗ​മാ​യ ത​ണ​ൽ കൂ​ട്ടാ​യ്മ​യും ഒ​പ്പ​മു​ണ്ട്. നി​ല​ന്പൂ​ർ മ​ണ്ഡ​ല​ത്തി​ലെ ദു​രി​ത​മ​റി​ഞ്ഞ​തോ​ടെ വ​ലി​യ ഒ​രു വ​സ്ത്ര ശേ​ഖ​ര​വു​മാ​യി അ​വ​ർ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്കും ത​ണ​ൽ കൂ​ട്ടാ​യ്മ അം​ഗ​ങ്ങ​ൾ​ക്കു​മൊ​പ്പം ല​ക്ഷ്മി നി​ല​ന്പൂ​ർ പൊ​തു​മ​രാ​മ​ത്ത് ഓ​ഫീ​സി​ലെ ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ത്തി​ൽ സ​ജീ​വ​മാ​ണ്.
ക​ഴി​ഞ്ഞ വ​ർ​ഷം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ഹി​തം പൂ​ർ​ണ​മാ​യി ചെ​ല​വ​ഴി​ച്ച​തി​ന് സം​സ്ഥാ​ന​ത്തെ മി​ക​ച്ച ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തും ല​ക്ഷ്മിയെ ത​ന്നെ.