ഓ​ടാ​യി​ക്ക​ൽ റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ് ഷ​ട്ട​റു​ക​ൾ തകർന്നിട്ട് ഒരു വർഷം
Monday, August 19, 2019 12:24 AM IST
നി​ല​ന്പൂ​ർ: നാ​ടി​നെ ന​ടു​ക്കി​യ പ്ര​ള​യ​ത്തി​ൽ മ​ന്പാ​ടി​നെ ത​ക​ർ​ത്തെ​റി​ഞ്ഞ​തി​ൽ ഒ​രു പ​ങ്ക് ഓ​ടാ​യി​ക്ക​ൽ റ​ഗു​ലേ​റ്റ​ർ കം​ബ്രി​ഡ്ജി​നും. മ​ഴ ശ​ക്തി പ്രാ​പി​ച്ചാ​ൽ പൂ​ർ​ണ​മാ​യി തു​റ​ക്കേ​ണ്ടി​യി​രു​ന്ന റെ​ഗു​ലേ​റ്റ​റി​ന്‍റെ ഷ​ട്ട​റു​ക​ൾ ഭാ​ഗി​ക​മാ​യാ​ണ് തു​റ​ന്ന​ത്. പി​ന്നീ​ട് മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ലു​ണ്ടാ​യ​തോ​ടു​കൂ​ടി​യാ​ണ് ഷ​ട്ട​റു​ക​ൾ പൂ​ർ​ണ​മാ​യി ഉ​യ​ർ​ത്താ​ൻ ശ്ര​മി​ച്ച​ത്. എ​ന്നാ​ൽ മു​ഴു​വ​ൻ ഷ​ട്ട​റു​ക​ളും തു​റ​ക്കാ​ൻ സാ​ധി​ച്ചി​ല്ല.
ഷ​ട്ട​റു​ക​ളി​ൽ ര​ണ്ടെ​ണ്ണം ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തി​ൽ ത​ക​രാ​റി​ലാ​യി​രു​ന്നു. ഇ​വ പൂ​ർ​ണ​മാ​യി ഉ​യ​ർ​ത്താ​ൻ ക​ഴി​യി​ല്ല. ഈ ​ഷ​ട്ട​റു​ക​ളു​ടെ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞ വ​ർ​ഷം ത​ന്നെ നാ​ട്ടു​കാ​രും, ജ​ന​പ്ര​തി​നി​ധി​ക​ളും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ത​യാ​റാ​യി​ല്ല. ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് ത​ന്നെ ഒ​ഴു​കി​യെ​ത്തി​യ മ​ണ്ണും മ​ണ​ലും നി​റ​ഞ്ഞ് ചാ​ലി​യാ​റി​ന്‍റെ ഒ​ട്ടു​മി​ക്ക ഭാ​ഗ​ത്തെ​യും ആ​ഴം കു​റ​ഞ്ഞി​രു​ന്നു. ഓ​ടാ​യി​ക്ക​ൽ ബ്രി​ഡ്ജി​ന് ചു​റ്റും വ​ലി​യ തോ​തി​ലാ​ണ് മ​ണ്ണും മ​ണ​ലും നി​റ​ഞ്ഞ​ത്. ഇ​തോ​ടെ ഈ ​ഭാ​ഗ​ത്തെ ആ​ഴം കു​റ​ഞ്ഞു. ഉ​രു​ൾ​പൊ​ട്ട​ലി​ൽ ചാ​ലി​യാ​റി​ലേ​ക്ക് കൈ​വ​ഴി​ക​ളാ​യ പു​ഴ​ക​ളി​ൽ നി​ന്നും മ​ര​ങ്ങ​ളും മ​ണ്ണും ഒ​ഴു​കി​യെ​ത്തി​യ​തോ​ടെ ഓ​ടാ​യി​ക്ക​ൽ ബ്രി​ഡ്ജി​ന്‍റെ ന​ല്ലൊ​രു ഭാ​ഗം നി​റ​ഞ്ഞു. തൂ​ണി​ലും, ഷ​ട്ട​റു​ക​ളി​ലും മ​ര​ങ്ങ​ളും, മാ​ലി​ന്യ​ങ്ങ​ളും ത​ങ്ങി നി​ന്നു. ത​ക​രാ​റി​ലാ​യ ഷ​ട്ട​റി​ൽ മ​ര​ങ്ങ​ൾ വി​ല​ങ്ങ​ടി​ച്ചു​നി​ന്ന​തോ​ടെ വെ​ള്ള​ത്തി​ന്‍റെ സ്വാ​ഭാ​വി​ക ഒ​ഴു​ക്ക് ത​ട​യ​പ്പെ​ട്ടു. ഇ​തോ​ടെ ചാ​ലി​യാ​ർ ക​ര​ക​വി​ഞ്ഞ് മ​ന്പാ​ടി​ൽ പ്ര​ള​യ​മു​ണ്ടാ​ക്കി​യ​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. മു​ന്പ് എ​ത്ര വെ​ള്ള​വും ഉ​ൾ​കൊ​ള്ളു​മാ​യി​രു​ന്ന ചാ​ലി​യാ​റി​ന് നി​ല​വി​ൽ അ​തു​ൾ​കൊ​ള്ളു​വാ​ൻ പ​റ്റാ​താ​യി. മ​ഴ ക​ന​ത്ത​തോ​ടെ ചാ​ലി​യാ​റി​ലെ ഒ​ഴു​ക്ക് റെ​ഗു​ലേ​റ്റ​റി​ൽ ത​ട്ടി ക​ര​യി​ലൂ​ടെ​യാ​യി. കോ​ടി​ക​ൾ ന​ഷ്ട​മു​ണ്ടാ​ക്കി ചാ​ലി​യാ​ർ വ​ഴി​മാ​റി ഒ​ഴു​കു​ന്ന​തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ലം​ഭാ​വം വ​ലി​യ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.
വ​ട​പു​റം മു​ത​ൽ മ​ന്പാ​ട് അ​ങ്ങാ​ടി​ക്ക് സ​മീ​പ​മു​ള്ള തോ​ട്ടി​ൻ​ക​ര പാ​ലം വ​രെ​യും, ഈ ​ജ​ല സം​ഭ​ര​ണി പ്ര​ള​യ​മു​ണ്ടാ​ക്കി. അ​തി​ന് താ​ഴേ​ക്കൊ​ണെ​ങ്കി​ൽ ഷ​ട്ട​റു​ക​ൾ പെ​ട്ടെ​ന്ന് തു​റ​ന്ന​തി​ന്‍റെ പ്ര​തി​ഫ​ല​ന​വു​മാ​യി. കൂ​ടാ​തെ മ​ന്പാ​ട് പ​ഞ്ചാ​യ​ത്തി​ൽ ഒ​ട്ടേ​റെ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പു​ഴ​യോ​രം ക​യ്യേ​റി​യി​രി​ക്കു​ന്ന​ത്.