വി​ദ​ഗ്ധ​സം​ഘം എ​ത്തി
Sunday, August 18, 2019 12:43 AM IST
മ​ഞ്ചേ​രി: ക​വ​ള​പ്പാ​റ പ്ര​ദേ​ശ​ത്ത് തെര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നാ​യി ഹൈ​ദ​രാ​ബാ​ദ് നാ​ഷ​ണൽ ജി​യോ​ഫി​സി​ക്ക​ൽ റി​സേ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ സം​ഘം ജി​ല്ല​യി​ൽ എ​ത്തി. ര​ണ്ട് ശാ​സ്ത്ര​ജ്ഞ​ൻ​മാ​രും ഒ​രു ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റും മൂ​ന്ന് ഗ​വേ​ഷ​ക​രും ഉ​ൾ​പ്പെ​ട്ട​താ​ണ് സം​ഘം. വി​മാ​ന മാ​ർ​ഗം ഇ​ന്ന​ലെ വൈ​കി​ട്ട് ക​രി​പ്പൂ​രി​ലെ​ത്തി​യ സം​ഘം ഇ​ന്ന് തെ​ര​ച്ചി​ലി​നി​റ​ങ്ങും. പ്രി​ൻ​സി​പ്പ​ൽ ശാ​സ്ത്ര​ജ്ഞ​നാ​യ ആ​ന​ന്ദ് കെ.​പാ​ണ്ഡെ, ര​ത്നാ​ക​ർ ദാ​ക്തെ, ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് ദി​നേ​ശ് കെ.​സ​ഹ​ദേ​വ​ൻ, സീ​നി​യ​ർ റി​സ​ർ​ച്ച് ഫെ​ലോ ജോ​ണ്ടി ഗോ​ഗോ​യ്, ജൂ​നി​യ​ർ റി​സ​ർ​ച്ച് ഫെ​ലോ​ക​ളാ​യ സ​തീ​ഷ് വ​ർ​മ, സ​ഞ്ജീ​വ് കു​മാ​ർ ഗു​പ്ത എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. ര​ണ്ട് സെ​റ്റ് ജി​പി​ആ​ർ (ഗ്രൗ​ണ്ട് പെ​നി​ട്രേ​റ്റിം​ഗ്് റ​ഡാ​ർ) ഉ​പ​ക​ര​ണം സം​ഘ​ത്തി​ന്‍റെ ക​യ്യി​ലു​ണ്ട്. ഭൂ​മി​ക്ക​ടി​യി​ൽ 20 മീ​റ്റ​ർ താ​ഴ്ച​യി​ൽ നി​ന്ന് വ​രെ​യു​ള്ള സി​ഗ്ന​ലു​ക​ൾ പി​ടി​ച്ചെ​ടു​ക്കാ​ൻ ഉ​പ​ക​ര​ണ​ത്തി​ന് സാ​ധി​ക്കും. ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റ്, സ്കാ​നിം​ഗ് ആ​ന്‍റി​ന എ​ന്നി​വ​യ​ട​ക്കം 130 കി​ലോ​യാ​ണ് ഉ​പ​ക​ര​ണ​ത്തി​ന്‍റെ ഭാ​രം.