ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ക​രെ വ​ര​വേ​ൽ​ക്കാ​ൻ ഒ​റ​വും​പു​റം കൂ​ട്ടാ​യ്മ
Sunday, August 18, 2019 12:43 AM IST
ക​രു​വാ​ര​ക്കു​ണ്ട്: നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലേ​ക്ക് ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​ത്തു​ന്ന തെ​ക്ക​ൻ ജി​ല്ല​ക്കാ​ർ​ക്ക് പ്ര​ഭാ​ത ഭ​ക്ഷ​ണ​വും മ​റ്റു സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി ന​ൽ​കു​ക​യാ​ണ് ഒ​റ​വും​പു​റം കൂ​ട്ടാ​യ്മ.​

പു​ല​ർ​ച്ചെ അ​ഞ്ച് മു​ത​ൽ രാ​വി​ലെ എ​ട്ട​ര വ​രെ ഒ​റ​വും പു​റം വ​ഴി ക​ട​ന്നു പോ​കു​ന്ന ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് കൂ​ട്ടാ​യ്മ​യു​ടെ ഈ ​സേ​വ​നം തി​രു​വ​ന​ന്ത​പു​രം മു​ത​ൽ തൃ​ശൂ​ർ വ​രെ​യു​ള്ള ജി​ല്ല​ക​ളി​ലെ ഒ​ട്ടു മി​ക്ക ദു​രി​താ​ശ്വാ​സ വാ​ഹ​ന​ങ്ങ​ളും ക​ട​ന്നു പോ​കു​ന്ന​ത് പെ​രി​ന്ത​ൽ​മ​ണ്ണ പാ​ണ്ടി​ക്കാ​ട് വ​ണ്ടൂ​ർ വ​ഴി നി​ല​ന്പൂ​രി​ലേ​ക്കാ​ണ്.​ നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലേ​ക്ക് ശു​ചീ​ക​ര​ണ​ത്തി​നും, മ​റ്റു അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​മാ​യി ക​ട​ന്നു പോ​കു​ന്ന​വ​ർ വി​ശ​ക്ക​രു​തെ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി​യാ​ണ് ഒ​റ​വും​പു​റം കൂ​ട്ടാ​യ്മ പ്ര​ഭാ​ത ഭ​ക്ഷ​ണ​മൊ​രു​ക്കി പ്ര​ള​യ​ഭൂ​മി​യി​ൽ കൈ​ത്താ​ങ്ങു​മാ​യി എ​ത്തു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന​ത്.

ഹോ​ട്ട​ലു​ക​ളും മ​റ്റു ഭ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കാ​ൻ സ​മ​യം ഏ​റെ​യെ​ടു​ക്കും എ​ന്ന​തി​നാ​ൽ പു​ല​ർ​ച്ചെ മു​ത​ൽ ത​ന്നെ ഉ​പ്പു​മാ​വും, ചാ​യ​യും, മ​റ്റു ചെ​റു ക​ടി​ക​ളു​മൊ​ക്കെ​യാ​യി തെ​ക്ക​ൻ ജി​ല്ല​ക്കാ​രെ കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​ർ കാ​ത്തു നി​ൽ​ക്കും. ഭ​ക്ഷ​ണ​ത്തി​ന് പു​റ​മെ പ്ര​ഭാ​ത ക​ർ​മ​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

രാ​ത്രി​യി​ലോ, അ​ർ​ധ​രാ​ത്രി​യി​ലോ പു​റ​പ്പെ​ട്ട് മ​ണി​ക്കൂ​റു​ക​ൾ യാ​ത്ര ചെ​യ്ത് ജി​ല്ല​ക​ൾ താ​ണ്ടി​യെ​ത്തു​ന്ന ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ക​ർ​ക്ക് വ​ലി​യൊ​ര​ള​വി​ൽ ആ​ശ്വാ​സം പ​ക​രു​ക​യാ​ണ് ഒ​റ​വും​പു​റം ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ ഈ ​സേ​വ​നം ദു​രി​ത ഭൂ​മി​യാ​യ തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ നി​ന്നും ദു​ര​ന്ത​ഭൂ​മി​യാ​യ നി​ല​ന്പൂ​രി​ലേ​ക്കും, വ​യ​നാ​ട്ടി​ലേ​ക്കും സ​ഹാ​യ​വു​മാ​യി എ​ത്തു​ന്ന​വ​രി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​രും ഉ​ണ്ടെന്ന​താ​ണ് ഏ​റെ ശ്ര​ദ്ധേ​യം.

അ​ത്യാ​വ​ശ്യ ഘ​ട്ട​ത്തി​ൽ സ​ഹാ​യ​വു​മാ​യി എ​ത്തു​ന്ന മ​റ്റു ജി​ല്ല​ക്ക​ർ​ക്ക് ത​ങ്ങ​ളാ​ൽ ക​ഴി​യു​ന്ന സ​ഹാ​യം ന​ൽ​കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ഈ ​സേ​വ​നം വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത് എ​ന്നും ഒ​റ​വും​പു​റം ജ​ന​കീ​യ കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച്ച​യാ​ണ് ഈ ​മാ​തൃ​കാ പ്ര​വ​ർ​ത്ത​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്.​ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ആ​യി​ര​ത്തി​ൽ പ​രം ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​ശ്വാ​സം ന​ൽ​കാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ഒ​റ​വും​പു​റം ജ​ന​കീ​യ കൂ​ട്ടാ​യ്മ.