യു​വ​ാക്കളുടെ ഇ​ട​പെ​ട​ൽ; മോ​ഷണം പോയ ബൈ​ക്ക് തിരിച്ചു കിട്ടി
Sunday, August 18, 2019 12:43 AM IST
കോ​ഴി​ക്കോ​ട്: മോ​ഷ​ണം പോ​യ ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം വി​ല​യു​ള്ള ബൈ​ക്ക് യു​വ​കൂ​ട്ടാ​യ്മ​യു​ടെ ഇ​ട​പെ​ട​ലി​ൽ ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ഉ​ട​മ​യ്ക്ക് തി​രി​കെ ല​ഭി​ച്ചു. മ​ല​പ്പു​റം സ്വ​ദേ​ശി കെ.​എ​ൻ. മു​ഹ​മ്മ​ദ് മി​ഷ​ബി​ന്‍റെ കെ​എ​ൽ 10 ബി​ബി. 8509 ന​മ്പ​ർ യ​മ​ഹ ആ​ർ വ​ൺ​ഫൈ​വ് ബൈ​ക്കാ​ണ് കോ​ഴി​ക്കോ​ട്ട് നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട ബൈ​ക്ക് മോ​ഷ​ണം പോ​വു​ക​യാ​യി​രു​ന്നു.

ബൈ​ക്ക് മോ​ഷ്ടി​ച്ച​യാ​ൾ ബൈ​ക്കി​ലെ പെ​ട്രോ​ൾ തീ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് വൈ​എം​സി​എ ക്രോ​സ് റോ​ഡി​ൽ മി​ൽ​മ ബൂ​ത്തി​ന് സ​മീ​പം ഉ​പേ​ക്ഷി​ച്ചു. പ്ര​ദേ​ശ​ത്ത് ഒ​രാ​ഴ്ച​യാ​യി സം​ശ​യാ​സ്പ​ദ​മാ​യ നി​ല​യി​ൽ നി​ർ​ത്തി​യി​ട്ട ബൈ​ക്ക് ശ്ര​ദ്ധ​യി​ൽ​പെ​ട്ട ‘മി​ൽ​മ ഗ്രൂ​പ്പ്’ എ​ന്ന പേ​രി​ലു​ള്ള യു​വാ​ക്ക​ളു​ടെ സം​ഘം എം​വി​ഡി വെ​ബ്സൈ​റ്റ് വ​ഴി ബൈ​ക്കി​ന്‍റെ ആ​ർ​സി ഉ​ട​മ​യെ ക​ണ്ടെ​ത്തി ആ​ർ​ടി​ഒ ഓ​ഫീ​സി​ലെ ഒ​രു ഏ​ജ​ന്‍റ് മു​ഖാ​ന്തി​രം വാ​ഹ​ന ഉ​ട​മ​യു​ടെ ന​മ്പ​ർ തേ​ടി​പ്പി​ടി​ച്ച് ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ബൈ​ക്ക് മോ​ഷ​ണം പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഹ​മ്മ​ദ് മി​ഷ​ബ് കൊ​ണ്ടോ​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടാ​യി​രു​ന്നു. രാ​ത്രി​യോ​ടെ ന​ട​ക്കാ​വ് പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ബൈ​ക്ക് മു​ഹ​മ്മ​ദ് മി​ഷ​ബി​ന് വി​ട്ടു​ന​ൽ​കി. ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്നു ഹെ​ൽ​മ​റ്റും ജാ​ക്ക​റ്റും അ​പ​ഹ​രി​ക്ക​പ്പെ​ട്ടു.