റോ​ക്ക​റ്റ് പ്ര​ദ​ർ​ശ​ന​വും പ്ര​തീ​കാ​ത്മ​ക വി​ക്ഷേ​പ​ണ​വും സം​ഘ​ടി​പ്പി​ച്ചു
Saturday, July 20, 2019 12:18 AM IST
എ​ട​ക്ക​ര: റോ​ക്ക​റ്റു​ക​ളെ​ക്കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ളി​ൽ അ​വ​ബോ​ധ​മു​ണ്ടാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പാ​ലാ​ട് ഗൈ​ഡ​ൻ​സ് പ​ബ്ല​ിക് സ്കൂ​ളി​ൽ റോ​ക്ക​റ്റ് പ്ര​ദ​ർ​ശ​ന​വും പ്ര​തീ​കാ​ത്മ​ക വി​ക്ഷേ​പ​ണ​വും സം​ഘ​ടി​പ്പി​ച്ചു.
പ്ര​ദ​ർ​ശ​ന ച​ട​ങ്ങ് പി.​അ​ബൂ​ബ​ക്ക​ർ മ​ദ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ചാ​ന്ദ്ര​ദി​ന​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് കു​ട്ടി​ക​ൾ​ക്ക് റോ​ക്ക​റ്റി​നെ കു​റി​ച്ചും മ​റ്റു​മു​ള്ള ശാ​സ്ത്രാ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​നാ​ണ് ഇ​ത്ത​ര​മൊ​രു പ​രി​പാ​ടി​യു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​തെ​ന്ന് നേ​തൃ​ത്വം ന​ൽ​കി​യ അ​ധ്യാ​പ​ക​ർ പ​റ​ഞ്ഞു. പി​വി​സി പൈ​പ്പു​ക​ളും ചാ​ർ​ട്ട് പേ​പ്പ​റു​ക​ൾ കൊ​ണ്ടു​മാ​ണ് പ​തി​നാ​റ് അ​ടി ഉ​യ​ര​മു​ള്ള റോ​ക്ക​റ്റ് നി​ർ​മി​ച്ച​ത്.
സ​യ​ൻ​സ് ക്ള​ബി​ലെ അ​ധ്യാ​പ​ക​രാ​യ ആ​ന്‍റ​ണി ടോ​മി, പി.​സി.​സ​ജി​ത്ത്, റ​ഷീം, ഷ​റ​ഫ​ലി, ല​ത്തീ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രാ​ഴ്ച സ​മ​യ​മെ​ടു​ത്താ​ണ് റോ​ക്ക​റ്റ് സ​ജ്ജ​മാ​ക്കി​യ​ത്.