വ​യോ​ധി​ക​യെ കാ​ണാ​താ​യി​ട്ടു ഒ​രു വ​ർ​ഷം; എങ്ങുമെത്താതെ അന്വേഷണം
Tuesday, June 25, 2019 12:35 AM IST
എ​ട​ക്ക​ര: പോ​ത്തു​ക​ല്ലി​ൽ വ​യോ​ധി​ക​യെ കാ​ണാ​താ​യി​ട്ട് ഒരു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും പോ​ലീ​സ് അ​ന്വേ​ഷ​ണം എ​ങ്ങു​മെത്തിയില്ല. പോ​ത്തു​ക​ൽ കൂ​വ​ക്കോ​ൽ സ്വ​ദേ​ശി​നി പൂ​ച്ച​ക്കു​ഴി​യി​ൽ ഏ​ലി​ക്കു​ട്ടി​യെ​ന്ന തൊ​ണ്ണൂ​റു​കാ​രി​യെ​യാ​ണ് 2018 ജൂ​ലൈ 25 മു​ത​ൽ കാ​ണാ​താ​യ​ത്.
ഓ​ർ​മ​ക്കു​റ​വു​ള്ള ഏ​ലി​ക്കു​ട്ടി​യെ അന്വേഷിച്ചെങ്കിലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞില്ല.തൊ​ട്ട​ടു​ത്ത ദി​വ​സം മ​ക​ൻ ത​ങ്ക​ച്ച​ൻ പോ​ത്തു​ക​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പോ​ലീ​സിനും ഏ​ലി​ക്കു​ട്ടി​യെ​ക്കു​റി​ച്ചു വി​വ​രം ല​ഭി​ച്ചി​ല്ല. പി​ന്നീ​ട് മ​ക​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യെ നേ​രി​ൽ ക​ണ്ടു പ​രാ​തി ന​ൽ​കി. അ​ന്ന​ത്തെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ്ര​തീ​ഷ്കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നു പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി എം.​പി.​മോ​ഹ​ന​ച​ന്ദ്ര​ൻ, എ​ട​ക്ക​ര സി​ഐ സു​നി​ൽ പു​ളി​ക്ക​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ക്കു​ക​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. വ​നാ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു ത​നി​ച്ചു താ​മ​സി​ക്കു​ന്ന ഏ​ലി​ക്കു​ട്ടി സ്വ​ന്ത​മാ​യി അ​ധ്വാ​നി​ച്ചാ​ണ് ജീ​വി​തം ന​യി​ച്ചി​രു​ന്ന​ത്. ഭ​ർ​ത്താ​വി​ന്‍റെ പേ​രി​ലു​ള്ള മു​ക്കാ​ൽ ഏ​ക്ക​ർ സ്ഥ​ല​ത്തെ കു​രു​മു​ള​ക്, തേ​ങ്ങ, അ​ട​ക്ക, ക​ശു​വ​ണ്ടി എ​ന്നി​വ​യി​ൽ നി​ന്നു​ള്ള വ​രു​മാ​നം കൊ​ണ്ടാ​ണ് ഇ​വ​ർ ജീ​വി​ച്ചി​രു​ന്ന​ത്.
പോ​ത്തു​ക​ല്ലി​ലെ ബാ​ങ്കു​ക​ളി​ൽ മൂ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ​ ഏ​ലി​ക്കു​ട്ടി​യു​ടെ പേ​രി​ൽ നി​ക്ഷേ​പ​മു​ണ്ടാ​യി​രു​ന്നു. കാ​ണാ​താ​കു​ന്ന സ​മ​യ​ത്ത് നാ​ല് പ​വ​നോ​ളം തൂ​ക്ക​മു​ള്ള സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 25,000 രൂ​പ​യും കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു. ഏ​ലി​ക്കു​ട്ടി​യു​ടെ പെ​ട്ടെ​ന്നു​ള്ള തി​രോ​ധാ​ന​ത്തി​ൽ ദു​രൂ​ഹ​ത​യു​ള്ള​താ​യി നാ​ട്ടു​കാ​ർ ആ​രോ​പിച്ചു.
പോ​ലീ​സ്, ത​ണ്ട​ർ​ബോ​ൾ​ട്ട്, വ​ന​പാ​ല​ക​ർ, ട്രോ​മാ​കെ​യ​ർ, നാ​ട്ടു​കാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം വ​ന​ത്തി​ലും സ​മീ​പ തോ​ട്ട​ങ്ങ​ളി​ലും ചാ​ലി​യാ​ർ പു​ഴ​യി​ലും തെ​ര​ച്ചി​ൽ ന​ട​ത്തി​യെങ്കിലും ക​ണ്ടെ​ത്താ​നാ​യി​ല്ല. കൂ​വ​ക്കോ​ൽ പ്ര​ദേ​ശ​ത്തെ സ്വ​കാ​ര്യ റ​ബ​ർ തോ​ട്ട​ങ്ങ​ളി​ലും ക​ഞ്ചാ​വു​വെ​ട്ട്, ഇ​ടി​ച്ചി​ൽ, ക​ല​ങ്ക​മ​ത്തി, അ​തി​രു​വീ​ട്ടി​ക്ക​ൽ, വാ​ണി​യം​മു​റു​ക്കി വ​ന​മേ​ഖ​ല​ക​ളി​ലു​മാ​ണ് സം​ഘം തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. തെ​ര​ച്ചി​ലി​ന്‍റെ ഭാ​ഗ​മാ​യി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ഇ​വ​രു​ടെ കി​ണ​ർ വ​റ്റി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കാ​ട്ടു​പ​ന്നി​ക​ൾ, മാ​നു​ക​ൾ, മ​ല​യ​ണ്ണാ​ൻ, കു​ര​ങ്ങ് തു​ട​ങ്ങി​യ മൃ​ഗ​ങ്ങ​ളു​ടെ ത​ല​യോ​ട്ടി​ക​ളും അ​സ്ഥിയും ക​ണ്ടെ​ത്തി​യി​രു​ന്നു. മ​ല​പ്പു​റ​ത്തു​നി​ന്നു വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും തൃ​ശൂ​ർ പോ​ലീ​സ് അ​ക്കാ​ഡ​മി​യി​ലെ ശാ​സ്ത്രീ​യ കു​റ്റ​ന്വേ​ഷ​ണ വി​ഭാ​ഗം ബ​യോ​ള​ജി​സ്റ്റ് ഡോ.​ആ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും ഏ​ലി​ക്കു​ട്ടി​യു​ടെ വീ​ടും പ​രി​സ​ര​ങ്ങ​ളും പ​രി​ശോ​ധി​ച്ച് തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. സ്ഥ​ല​ത്തു​നി​ന്നു ര​ക്ത​ക്ക​റ​യും സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ കി​ണ​റു​ക​ളി​ൽ നി​ന്നു കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ അ​സ്ഥി അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​തോ​ടെ അ​ന്വേ​ഷ​ണം വേ​റെ ദി​ശ​യി​ലേ​ക്ക് മാ​റി.
പ്ര​ദേ​ശ​ത്തെ ചി​ല​ർ ഒ​ളി​വി​ൽ പോ​കു​ക​യും ചെ​യ്തു. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ ക​ള്ള​ത്തോ​ക്ക് ഉ​പ​യോ​ഗി​ച്ച് വ​ന്യ​മൃ​ഗ​ങ്ങ​ളെ വേ​ട്ട​യാ​ടി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ലി​ക്കു​ട്ടി​യു​ടെ മ​ക​ൻ പൂ​ച്ച​ക്കു​ഴി​യി​ൽ ത​ങ്ക​ച്ച​നും ഇ​യാ​ളു​ടെ മ​ക​ൻ ഷൈ​നും അ​റ​സ്റ്റി​ലാ​യി. ക​ർ​ണാ​ട​ക​യി​ലെ ക​ഡു​ബ ഉ​ൾ​ഗ്രാ​മ​ത്തി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു ഷൈ​ൻ. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണ് കോ​ട​ഞ്ചേ​രി​യി​ലെ ബ​ന്ധു​വീ​ട്ടി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പി​താ​വ് ത​ങ്ക​ച്ച​നെ കു​റി​ച്ച് പോ​ലീ​സി​നു വി​വ​രം ല​ഭി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഏ​ലി​ക്കു​ട്ടി​യു​ടെ തി​രോ​ധാ​ന​ത്തെ​ക്കു​റി​ച്ചും ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തെ​ങ്കി​ലും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം പ​റ​യു​ന്ന​ത്. പ്ര​ള​യ​കാ​ല​ത്ത് ഏ​ലി​ക്കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി ചാ​ലി​യാ​ർ പു​ഴ​യി​ൽ ഒ​ഴു​ക്കി​യ​താ​യി അ​ന്വേ​ഷ​ണ സം​ഘം സം​ശ​യി​ക്കു​ന്നു​ണ്ട്.
ഏ​ലി​ക്കു​ട്ടി​യു​ടെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി, ഡി​ജി​പി, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​ന്നി​വ​രെ വീ​ണ്ടും കാ​ണാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് നാ​ട്ടു​കാ​ർ രൂ​പീ​ക​രി​ച്ച ആ​ക‌്ഷ​ൻ ക​മ്മ​റ്റി.