ഒ​ളിം​പി​ക്സ് ദി​നാ​ഘോ​ഷം: കൂ​ട്ട​യോ​ട്ടം ന​ട​ത്തി
Monday, June 24, 2019 12:15 AM IST
മ​ല​പ്പു​റം: അ​ന്താ​രാ​ഷ്‌ട്ര ഒ​ളിം​പി​ക്സ് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലും ജി​ല്ലാ ഒ​ളിം​പി​ക്സ് അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി കൂ​ട്ട​യോ​ട്ടം ന​ട​ത്തി.മ​ല​പ്പു​റം എം​എ​സ്പി സ്കൂ​ൾ പ​രി​സ​ര​ത്ത് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. കോ​ട്ട​പ്പ​ടി​യി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം പി.​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് എ.​ശ്രീ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി.​അ​നി​ൽ, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​മ​നോ​ഹ​ര​കു​മാ​ർ, സി.​സു​രേ​ഷ്, പി ​ഋ​ഷി​കേ​ശ്കു​മാ​ർ, സെ​ക്ര​ട്ട​റി രാ​ജു നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ദേ​ശീ​യ ക​ബ​ഡി താ​രം വി​ഷ്ണു പ്ര​തി​ജ്ഞ ചൊ​ല്ലി കൊ​ടു​ത്തു.