പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ തൊ​ഴി​ലാ​ളി ദ്രോ​ഹ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ സ്വ​ത​ന്ത്ര തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (എ​സ്ടി​യു) ശ​ക്ത​മാ​യി പോ​രാ​ടു​മെ​ന്നും തൊ​ഴി​ലാ​ളി​ക്ഷേ​മ ബോ​ർ​ഡു​ക​ളി​ലേ​ക്ക് തൊ​ഴി​ലാ​ളി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​ന് പ​ക​രം തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി പ​ദ്ധ​തി​ക​ൾ അ​നാ​ക​ർ​ഷ​ണ​മാ​ക്കി തൊ​ഴി​ലാ​ളി​ക​ളെ അ​ക​റ്റു​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ട് പു​ന:​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും എ​സ്ടി​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​എം. റ​ഹ്മ​ത്തു​ള്ള ആ​വ​ശ്യ​പ്പെ​ട്ടു.

പാ​താ​യ്ക്ക​ര മേ​ഖ​ലാ മു​സ്ലിം ലീ​ഗ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ തൊ​ഴി​ലാ​ളി സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​മ്മേ​ള​നം പാ​ണ​ക്കാ​ട് ബ​ഷീ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി. ​അ​ബ്ദു​ൾ നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​സ്ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എ.​കെ. ത​ങ്ങ​ൾ, വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ച്ചീ​രി ഫാ​റൂ​ക്ക്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തെ​ക്ക​ത്ത് ഉ​സ്മാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ട്ടു​പ്പാ​റ മു​ഹ​മ്മ​ദാ​ലി, ട്ര​ഷ​റ​ർ ഷി​ഹാ​ബ് ക​ള​ക്ക​ണ്ട​ൻ, ത​യ്യ​ൽ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ എ​സ്ടി​യു ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹം​സ മൂ​ടി​ക്കോ​ട്, റി​യ​ൽ എ​സ്റ്റേ​റ്റ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ എ​സ്ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ​ച്ചീ​രി ഫി​റോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.