കടുവ ഭീതി: അടയ്ക്കാക്കുണ്ടിൽ പ്രതിഷേധമിരന്പി
1560841
Monday, May 19, 2025 6:06 AM IST
കാളികാവ്: കടുവ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ടതിന്റെ പശ്ചാതലത്തിൽ മലയോര കർഷകർക്ക് സ്പെഷൽ സഹായ പാക്കേജ് അനുവദിക്കണമെന്നാവശ്യപെട്ട് അടയ്ക്കാകുണ്ട് കമാൻഡോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ കാളികാവ് അങ്ങാടിയിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു. നൂറുക്കണക്കിനാളുകൾ പങ്കെടുത്തു.
പാറശേരിയിൽ നിന്നാരംഭിച്ച് അടയ്ക്കാകുണ്ട്, കാളികാവ് ജംഗ്ഷൻ വഴി കാളികാവ് അങ്ങാടിയിൽ സർവകക്ഷി പൊതുയോഗത്തോടെയാണ് മാർച്ച് അവസാനിച്ചത്. ടാപ്പിംഗ് തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുക, വന്യമൃഗ ആക്രമണം തടയാൻ നടപടി സ്വീകരിക്കുക,
മലയോരത്തിന് പ്രത്യേക പാക്കേജ് അനുവദിക്കുക തുടങ്ങി ഒട്ടേറെ ആവശ്യങ്ങളാണ് ബഹുജന പ്രക്ഷോഭത്തിലൂടെ നാട്ടുകാർ ഉന്നയിക്കുന്നത്. പി.കെ. മുഷ്താഖ്, സി. ജമാൽ തുടങ്ങിയവർ നേതൃത്വം നൽകി.