പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന് കീ​ഴി​ൽ കു​ടും​ബ​ശ്രീ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ട്ടു​പ്പാ​വ് കൃ​ഷി പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ണ്‍​ച​ട്ടി​ക​ൾ, തൈ​ക​ൾ, വ​ള​ങ്ങ​ൾ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ മ​ണ്ണ് എ​ന്നി​വ​യു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ചെ​യ​ർ​മാ​ൻ പി.​ഷാ​ജി നി​ർ​വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കു​ടും​ബ​ശ്രീ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ പി.​കെ. സീ​ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ​യി​ലെ 100 കു​ടും​ബ​ങ്ങ​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ മ​ട്ടു​പ്പാ​വ് കൃ​ഷി പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​ത്.

ന​ഗ​ര​മേ​ഖ​ല​യി​ൽ കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ആ​വ​ശ്യ​ത്തി​ന് ല​ഭ്യ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സൗ​ക​ര്യ​പ്ര​ദ​മാ​യ മ​ണ്‍​ച​ട്ടി​യി​ലു​ള്ള മ​ട്ടു​പ്പാ​വ് കൃ​ഷി ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. ഒ​രു ഗു​ണ​ഭോ​ക്താ​വി​ന് 25 മ​ണ്‍​ച​ട്ടി​ക​ളും വ​ഴു​ത​ന, മു​ള​ക്, ത​ക്കാ​ളി എ​ന്നി​വ​യു​ടെ തൈ​ക​ളും ജൈ​വ വ​ള​വും മ​ണ്ണും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ലേ​ക്ക് എ​ത്തി​ച്ച് ന​ൽ​കു​ന്ന​താ​ണ് പ​ദ്ധ​തി. കൂ​ടാ​തെ, നൂ​ത​ന കാ​ർ​ഷി​ക രീ​തി​യെ​ക്കു​റി​ച്ച് പ​രി​ശീ​ല​ന​വും ല​ഭ്യ​മാ​ക്കും.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മു​ണ്ടു​മ്മ​ൽ മു​ഹ​മ്മ​ദ് ഹ​നീ​ഫ, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ന്പി​ളി മ​നോ​ജ്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ എ​ൻ. അ​ജി​ത, കെ.​സി. ഷാ​ഹു​ൽ ഹ​മീ​ദ്, സി.​പി. ഷെ​ർ​ലി​ജ, എ. ​ശ്രീ​ജി​ഷ, കൃ​ഷ്ണ​പ്രി​യ, സി​റ്റി മി​ഷ​ൻ മാ​നേ​ജ​ർ സു​ബൈ​റു​ൽ അ​വാ​ൻ, ബ്ലോ​ക്ക് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജി​നി അ​വി​നാ​ഷ്, ഉ​പ​സ​മി​തി ക​ണ്‍​വീ​ന​ർ​മാ​രാ​യ കെ. ​ശ്രീ​ജ, എ. ​വ​സ​ന്ത​കു​മാ​രി, സി. ​ഉ​ഷ, സി​ഡി​എ​സ് അ​ക്കൗ​ണ്ട​ന്‍റ് പി. ​ജി​ഷ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

കു​ടും​ബ​ശ്രീ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ൻ​കാ​ല കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രു​ടെ അ​നു​ഭ​വ​ങ്ങ​ൾപ​ങ്കു​വ​യ്ക്കു​ക​യും അ​ര​ങ്ങ് ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റും ട്രോ​ഫി​യും വി​ത​ര​ണം ചെ​യ്തു.