പെ​രി​ന്ത​ൽ​മ​ണ്ണ : ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ 107-ാം ജ​ൻ​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട് ന​ട​ക്കു​ന്ന അ​ന്ത​ർ​ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന് താ​മ​ര​ശേ​രി​യി​ൽ നി​ന്നാ​രം​ഭി​ച്ച പ​താ​ക പ്ര​യാ​ണ വി​ളം​ബ​ര ജാ​ഥ​ക്ക് പെ​രി​ന്ത​ൽ​മ​ണ്ണ -മ​രി​യാ​പു​രം മേ​ഖ​ല​യി​ലെ വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നെ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ആ​വേ​ശോ​ജ്വ​ല സ്വീ​ക​ര​ണം ന​ൽ​കി.

രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗ​ശ​ല്യ​വും ക​ർ​ഷ​ക​ദ്രോ​ഹ​വും ജെ​ബി കോ​ശി റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്കു​വാ​നും തു​ട​ങ്ങി വി​വി​ധ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് ജാ​ഥാ ക്യാ​പ്റ്റ​ൻ ഡോ. ​ചാ​ക്കോ കാ​ളം​പ​റ​ന്പി​ൽ, വൈ​സ് ജാ​ഥാ ക്യാ​പ്റ്റ​ൻ ഷാ​ന്േ‍​റാ ത​കി​ടി​യി​ൽ, മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ. ​ആ​ന്‍റ​ണി കാ​രി​ക്കു​ന്നേ​ൽ, മേ​ഖ​ല പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ക​ണ്ണാ​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മേ​ഖ​ല സെ​ക്ര​ട്ട​റി ഷാ​ജു അ​റ​ക്ക​ൽ നെ​ല്ലി​ശേ​രി, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ചി​റ​ത്ത​ല​യാ​ട്ട്, ബി​നീ​ത അ​റ​ക്ക​ൽ നെ​ല്ലി​ശേ​രി, ട്ര​ഷ​റ​ർ ജെ​യിം​സ് തെ​ക്കേ​കൂ​റ്റ്, രൂ​പ​ത പ്ര​തി​നി​ധി ബോ​ബ​ൻ കൊ​ക്ക​പ്പു​ഴ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.