പി.സി. ഇസ്മായിലിന് കാവുണ്ണിരാജാ പുരസ്കാരം
1560322
Saturday, May 17, 2025 5:27 AM IST
അങ്ങാടിപ്പുറം: ചിത്രകാരനായ കാവുണ്ണിരാജയുടെ സ്മരണയിൽ ഏർപ്പെടുത്തിയ കാവുണ്ണി രാജാ സ്മാരക പുരസ്കാരം ചിത്രകലാ അധ്യാപകനായ പി.സി. ഇസ്മായിലിന് സനാതന ധർമ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് പി.എം. സുരേഷ് കുമാർ സമ്മാനിച്ചു.
ഏറാന്തോട് സനാതന ധർമ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അങ്ങാടിപ്പുറം വിദ്യാനികേതനിൽ കുട്ടികൾക്കായി നടത്തിയ മിഴി - 2കെ25 അവധിക്കാല ക്യാന്പിന്റെ സമാപന ചടങ്ങിലാണ് പുരസ്കാരം നൽകിയത്.
"മിഴി’യുടെ ഉദ്ഘാടനം ശില്പിയും അധ്യാപകനുമായ ബിനീഷ് എടയാറ്റൂർ നിർവഹിച്ചു. രണ്ട് ദിവസങ്ങളിലായാണ് പരിപാടി സംഘടിപ്പിച്ചത്. പി. സഞ്ജയ്, സി.ആർ. ഹരീഷ്, കെ. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.