ചാരംക്കുളം-മൈലാടി ലിങ്ക് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
1560321
Saturday, May 17, 2025 5:27 AM IST
നിലന്പൂർ: ചാരംക്കുളം-മൈലാടി ലിങ്ക് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. നിലന്പൂർ നഗരസഭ10 ലക്ഷം രൂപ ചെലവഴിച്ചാണ് 70 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലും ഇരുവശവും കല്ലുകൾ കൊണ്ട് കെട്ടി മണ്ണ് നിറച്ച് റോഡ് നിർമിക്കുക.
മൈലാടിയിൽ നിന്ന് ചാരംകുളത്തേക്ക് ലിങ്ക് റോഡ് എന്ന പ്രദേശവാസികളുടെ ചിരകാല സ്വപ്നമാണ് യഥാർഥ്യമാകുന്നത്. റോഡിന് ആവശ്യമായ സ്ഥലം സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയതോടെയാണ് നഗരസഭ ഈ ലിങ്ക് റോഡിന് ഫണ്ട് അനുവദിച്ചത്.
റോഡ് യാഥാർഥ്യമായാൽ കെഎൻജി റോഡിൽ ഗതാഗതകുരുക്ക് അനുഭവപ്പെടുന്പോൾ മിനിബൈപാസായും ഉപയോഗിക്കാം. നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗണ്‍സിലർ കുഞ്ഞുട്ടിമാൻ അധ്യക്ഷത വഹിച്ചു.
നഗരസഭ കൗണ്‍സിലർ റെനീഷ് കുപ്പായി, മേലേതിൽ റഷീദ്, യൂനസ് കാഞ്ഞിരക്കുണ്ടൻ, എ. ഹൈദരാലി, പി.വി. റബീന എന്നിവർ പ്രസംഗിച്ചു.